
അല്ലാഹുവിന്റെ മുന്നില്‍ പ്രിയപ്പെട്ട മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണ പുതുക്കി കൊണ്ടാണ് ഗള്‍ഹ് നാടുകള്‍ ബലിപെരുന്നാള്‍ ആഘാഷിച്ചത്.
പ്രാദേശിക സമയം രാവിലെ ആറു മണി മുതൽ 7 മണി വരെയുള്ളവിവിധ സമയങ്ങളിലാണ് മിക്ക രാജ്യങ്ങളിലും ഈദ് നമസ്‌കാരങ്ങൾ നടന്നത്.ആരാധനാലയങ്ങളും അങ്കണങ്ങളും പ്രാര്‍ഥനയ്‌ക്കെത്തിയവരെ കൊണ്ട് നിറഞ്ഞതോടെ റോഡുകളിലും വിശ്വാസികള്‍ അണിനിരന്നു.നേരത്തെ മസ്ജിദുകളിലെതിയില്ലെങ്കിൽ സീറ്റ് ലഭിക്കാറില്ലെന്നതിനാൽ സുബഹിക്ക് വന്നു സീറ്റ് പിടിക്കുന്നവരും മുസല്ലയുമായി വൈകിയെതുന്നവരെയും വിവിധ രാജ്യങ്ങളിലെ പള്ളി പരിസരങ്ങളിൽ കാണാമായിരുന്നു..