ഇറാനിലെ അന്താരാഷ്ട്ര ശിയാ സമ്മേളനത്തില്‍ സുന്നി പക്ഷത്തെ പ്രതിനിധീകരിച്ച് ഡോ. ബഹാഉദ്ദീന്‍ നദ്‌വി പങ്കെടുക്കും

തിരൂരങ്ങാടി : ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നടക്കുന്ന അന്താരാഷ്ട്ര ശിയാ സമ്മേളനത്തിന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും. ശിയാ വിഭാഗക്കാരുടെ സുപ്രധാന ആഘോഷങ്ങളിലൊന്നായ ഈദുല്‍ ഗദീറിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ ആഗോള പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ വൈസ് ചാന്‍സലറുമായ ഡോ. നദ്‌വി കഴിഞ്ഞ ദിവസം ഇറാനിലേക്ക് തിരിച്ചു. തെഹ്‌റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമാം അലി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന അല്‍ഗദീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ സുന്നി പക്ഷത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പങ്കെടുക്കുന്നത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള നിരവധി പണ്ഡിതര്‍ സംബന്ധിക്കുന്ന കോണ്‍ഫറന്‍സില്‍ 'ഇസ്‌ലാമിക ചരിത്രത്തിലെ അല്‍ ഗദീര്‍ പ്രതിഫലനങ്ങള്‍ ' എന്ന വിഷയത്തില്‍
നദ്‌വി പ്രബന്ധം അവതരിപ്പിക്കും. ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന അദ്ദേഹം ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയുമായി കഴിഞ്ഞ വര്‍ഷം എം..യു ബന്ധം സ്ഥാപിച്ച അല്‍ മുസ്തഫ ഇന്റര്‍നാഷണല്‍ യൂനിവേഴ്‌സറ്റിയും സന്ദര്‍ശിക്കുന്നുണ്ട്
- Darul Huda Islamic University