ആലിക്കുട്ടി മുസ്‌ലിയാര്‍ കാസര്‍ക്കോട് ഖാസി

കാസര്‍ക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലുമായ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ കാസര്‍ക്കോട് ഖാസിയായി സ്ഥാനാരോഹണം ചെയ്തു. തളങ്കര മാലിക്ബ്‌നു ദീനാര്‍ മസ്ജിദ് പരിസരത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ജില്ലയിലെ പ്രമുഖ പണ്ഡിതരും ഉമറാക്കളും ആയിരക്കണക്കായ വിശ്വാസികളും സംബന്ധിച്ചു. സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല സാഹിബ് അധ്യക്ഷത വഹിച്ചു.
സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, പേഴ്‌സണല്‍ ലോബോര്‍ഡ് അംഗം, സുന്നി അഫ്കാര്‍ വാരിക ചീഫ് എഡിറ്റര്‍ തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്ന ആലിക്കുട്ടി മുസ്‌ലിയാര്‍ ലോക പ്രശസ്ത പണ്ഡിതനും അനേകായിരം ശിഷ്യന്‍മാരുമുള്ള ഗുരുവര്യനുമാണ്.
ഹിജ്‌റ 22 ല്‍ (.ഡി. 646) നിര്‍മിക്കപ്പെട്ട കാസര്‍ക്കോട് പള്ളിയിലെ പ്രഥമ ഖാസി സ്വഹാബി
വര്യനായ അഹ്മദ് ബിന്‍ ദീനാറാണെന്ന് വിശ്വസിക്കപ്പെടുന്നു. തുടര്‍ന്ന് നിരവധി മഹാന്‍മാര്‍ ഈ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. മര്‍ഹൂം അവറാന്‍കുട്ടി മുസ്‌ലിയാര്‍, മര്‍ഹൂം ഇ.കെ. ഹസ്സന്‍ മുസ്‌ലിയാര്‍, മര്‍ഹൂം ടി.കെ.എം. ബാവ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഖാസിമാരായിരുന്നു. ബാവ മുസ്‌ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ ഖാസിയെ നിയമിച്ചത്.
ചടങ്ങില്‍ പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, അബ്ദുല്‍ ജമീദ് ബാഖവി, ടി.. അബ്ദുല്ല സാഹിബ് സംസാരിച്ചു. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ തലപ്പാവണിയിച്ചു. പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി.
യു.എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കുംബള ഖാസിം മുസ്‌ലിയാര്‍, അബ്ദുല്ല ഫൈസി പുത്തിഗെ, മഹ്മൂദ് മുസ്‌ലിയാര്‍, വൈവെളിക അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, യഹ്‌യ തളങ്കര, എസ്.കെ. ഹംസ ഹാജി, സി.ടി. അഹമ്ദമലി സാഹിബ്, എന്‍..എം. നെല്ലിക്കുന്ന്, ഇബ്രാഹീം മുണ്ടത്തടുക്ക, എന്‍.. അബൂബക്കര്‍ സാഹിബ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. തളങ്കര മാലിക് ദീനാര്‍ മഖ്ബറയിലെ സിയാറത്തിനും സ്ഥാനാരോഹണ ചടങ്ങിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി.
- Samasthalayam Chelari