ബദിയടുക്ക:സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഘടനാ കാമ്പയിന്റെ ഭാഗമായുള്ള ബദിയടുക്ക ക്ലസ്റ്റര്‍ കമ്മിറ്റിയുടെ പഠന ക്യാമ്പ് ഇന്ന്(വ്യാഴം) വൈകുന്നേരം 3 മണിക്ക് ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വെച്ച് നടക്കും.ക്യാമ്പില്‍ ശാഖയില്‍ നിന്നും 15 ല്‍ കുറയാത്ത പ്രവര്‍ത്തകര്‍ സംബന്ധിക്കും.പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക,ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുബൈര്‍ നിസാമി കളത്തൂര്‍,ആദം ദാരിമി നാരമ്പാടി,ഖലീല്‍ ഹുദവി,ഹമീദ് അര്‍ഷദി,മൂസ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.