ശരീഅത്ത് നിയമം പറയേണ്ടത് മതപണ്ഡിതര്‍: ഹൈദരലി തങ്ങള്‍

കക്കട്ടില്‍: പള്ളികള്‍ സമുദായ മൈത്രിയുടെ കേന്ദ്രങ്ങളാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പ്രസ്താവിച്ചു. വിവാഹ പ്രായ വിഷയത്തില്‍ ശരീഅത്ത് നിയമം പറയേണ്ടത് മതപണ്ഡിതരാണെന്നും തങ്ങള്‍ പറഞ്ഞു. തിനൂര് പുനര്‍ നിര്‍മ്മിച്ച ജുമാമസ്ജിദ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷന്‍ എം.ടി. അബ്ദുല്ലമുസ്‌ല്യാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ല്യാര്‍, സി.വി.എം. വാണിമേല്‍, എസ്.പി.എം. തങ്ങള്‍, ടി.പി.സി. തങ്ങള്‍, സി.എച്ച്. മഹമൂദ് സഅദി, അഹമ്മദ് പുന്നക്കല്‍, കൊറ്റോത്ത് അമ്മദ്മുസ്‌ല്യാര്‍, എന്‍. സൂപ്പിമാസ്റ്റര്‍, മുഹമ്മദ് ബാഖവി വാവാട്, ടി.പി. ഹാഷിം, മമ്മൂട്ടി ദാരിമി, ബഷീര്‍ഫൈസി ചിക്കോന്ന്, ശരീഫ് നരിപ്പറ്റ, ഹാരിസ് റഹ്മാനി, നിസാര്‍ എന്‍.പി. സംസാരിച്ചു.