ക്യാമ്പസ് വിംഗ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഇന്ന് (26 ശനി)

മലപ്പുറം : SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് വേങ്ങര ചേറൂര്‍ പി.പി.ടി.എം ക്യാമ്പസില്‍ ഇന്ന് (26 ശനി) ആരംഭിക്കും. ദ്വിദിന സംഗമത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഭാരവാഹികളും, ജില്ലാ കമ്മറ്റി അംഗങ്ങളും, കേരളത്തിലെ 140 ക്യാമ്പസില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ പ്രതിനിധികളും പങ്കെടുക്കും. 'സ്ത്രീധന വിരുദ്ധ കാമ്പയിന്‍ ' ആണ് പ്രധാന അജണ്ട. 'പ്രായപ്പൊരുത്തം നോക്കുന്ന വിവാഹങ്ങള്‍ ' എന്ന വിഷയത്തില്‍ ക്യാമ്പസുകളില്‍ നടക്കാനിരിക്കുന്ന 'വിദ്യാര്‍ത്ഥി സംവാദത്തിന്റെ' പ്രഖ്യാപനം ക്യാമ്പില്‍ വെച്ച് നടക്കും.
- shabin muhammed