സമസ്ത ആദര്‍ശ വിശദീകരണം ഇന്ന് (ഞായര്‍ ) വെള്ളേരിയില്‍

അരീക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ വിശദീകരണ സമ്മേളനം ഇന്ന് (ഞായര്‍ ) വൈകു. 6 മണിക്ക് വെള്ളേരിയില്‍ നടക്കും. ശരീഅത്ത് വിരോധികളുടെ ദുഷ്പ്രചരണങ്ങള്‍ക്കും വ്യാജ കേശത്തെ വെള്ള പൂശുന്ന വിഘടിതര്‍ക്കും മറുപടി നല്‍കുന്ന സമ്മേളനത്തില്‍ എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന ജന: സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. എം.പി മുഹമ്മദ് മുസ്‌ലിയാര്‍, സി.എം കുട്ടി സഖാഫി, യൂനുസ് ബാഖവി എടക്കര, അബ്ദുറശീദ് യമാനി, അശ്‌റഫ് ദാരിമി, ഉമര്‍ ദാരിമി പുളിയക്കോട് പ്രസംഗിക്കും.