സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം ഇന്ന് (24 വ്യാഴം) അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍

അബൂദാബി : പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രതി മാസ പ്രഭാഷണം അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററി സംഘടിപ്പിക്കാന്‍ SKSSF അബൂദാബി സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ഇന്ന് (വ്യാഴം) രാത്രി 8.30 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ "മരണവും അനന്തര ജീവിതവും" എന്ന വിഷയത്തില്‍ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് എല്ലാ മാസവും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് ഹുദവി സംസാരിക്കും.
സയ്യിദ് നൂറുദ്ധീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടിക്ക് അന്തിമ രൂപം നല്കി. സാബിര്‍ മാട്ടൂല്‍ , ഹാരിസ് ബാഖവി, അബ്ദുല്ബാരി ഹുദവി, സജീര്‍ ഇരിവേരി, ഷാഫി വെട്ടിക്കാട്ടിരി, നൗഫല്‍ കംബ്ലക്കാട്, സുബൈര്‍ വയനാട്, സിറാജ് കുറ്റ്യാടി, സാബു തൃശ്ശൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- SHAJEER IRIVERI