27 മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി; ഇതോടെ സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 9351 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. 
കുണ്ടുകൊലഗെ നൂറുല്‍ ഹുദാ മദ്‌റസ, പരിയാരം ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, മുറത്തണ അല്‍മദ്‌റസത്തുല്‍ നൂറാനിയ്യ, കാരാട് മദ്‌റസത്തുല്‍ ബദ്‌രിയ്യ (കാസര്‍ഗോഡ്), എസ്.എച്ച്.നഗര്‍ മദ്‌റസത്തുറഹ്മാനിയ്യ, പറശ്ശിനിറോഡ് തിന്‍വീറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ, ഇരിക്കൂര്‍ പട്ടുവം ദഅ്‌വ സെന്റര്‍ മദ്‌റസ, കച്ചേരിപ്പറമ്പ മിസ്ബാഹുല്‍ ഉലൂം മദ്‌റസ (കണ്ണൂര്‍), ഊരോപറമ്പ്-പോര്‍ങ്ങോട്ടൂര്‍ നൂറുല്‍ഹുദാ മദ്‌റസ, എരമംഗലം-മുതുവത്ത് നൂറുല്‍ഹുദാ മദ്‌റസ (കോഴിക്കോട്), കരിമ്പനാംകുന്ന് നിബ്‌റാസുല്‍ ഉലൂം മദ്‌റസ, കട്ടച്ചിറ സൗത്ത് ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസ, ഒട്ടുംപുറം ഹിദായത്തുസ്വിബിയാന്‍ മദ്‌റസ, പാലക്കാപറമ്പ് തര്‍ബിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസ, ചക്കരാട്ടുകുന്ന് ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസ (മലപ്പുറം), വലിയപറമ്പ് ഇശാഅത്തുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ (പാലക്കാട്), ചിയ്യാരം ദാറുല്‍ ഉലൂം മദ്‌റസ, സൗത്ത് കൊണ്ടാഴി സിറാജുല്‍ഹുദാ മദ്‌റസ, പരുത്തിപ്ര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, വട്ടപ്പാറ അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ (തൃശൂര്‍), ആയരവല്ലി ദാറുല്‍ ഇസ്‌ലാം മദ്‌റസ (കൊല്ലം), ഇടവ സുബുലുസ്സലാം മദ്‌റസ (തിരുവനന്തപുരം), നാട്ടെകല്‍ കുനില്‍ ഇല്‍മ് അക്കാദമി മദ്‌റസ, താലിത്തനൂജി ദാറുല്‍ ഉലൂം മദ്‌റസ, വീരനഗര്‍-ഫൈസല്‍ നഗര്‍ നമാഉല്‍ ഇസ്‌ലാം മദ്‌റസ, എം.പവര്‍ ഗാര്‍ഡന്‍ നജാത്ത് അറബിക് സ്‌കൂള്‍ മദ്‌റസ, ശിബരൂര്‍ അല്‍മദ്‌റസത്തുല്‍ മുഹമ്മദിയ്യ (ദക്ഷിണ കന്നഡ) എന്നീ 27 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9351 ആയി.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം. അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.