സമുദായത്തെ മത ബോധത്തിന്റെ ധാര്‍മികതയില്‍ ഊട്ടി ഉറപ്പിച്ചത് സമസ്ത -അബ്ബാസലി തങ്ങള്‍

എടവണ്ണപ്പാറ: സമുദായത്തെ മതബോധത്തിന്റെ ധാര്‍മ്മികതയില്‍ ഊട്ടി ഉറപ്പിച്ചതും ദിശാബോധവും നന്മയുടെ വെളിച്ചവും പകര്‍ന്നുനല്‍കിയതും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനപ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ അഭിപ്രായപ്പെട്ടു. എടവണ്ണപ്പാറയില്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. വെട്ടത്തൂര്‍ അധ്യക്ഷതവഹിച്ചു. നാസര്‍ ഫൈസി കൂടത്തായ്, അബൂബക്കര്‍ ഫൈസി, കൊണ്ടോട്ടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ഹാജി, വി.കെ.എച്ച്. ഹാറൂണ്‍ റഷീദ്, സയ്യിദ് ബി.എസ്.കെ. തങ്ങള്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍, വലിയ്യുദ്ദീന്‍ ഫൈസി, കെ.പി. സഈദ്, ബഷീര്‍ മൗലവി, ഉമ്മര്‍ ദാരിമി, ഖാലിദ് ബാഖവി, ടി.പി. അലിഅക്ബര്‍, എം.സി. അബ്ദുറഹിമാന്‍ ഫൈസി, എം.കെ. കബീര്‍ഹാജി, കെ.പി. അബ്ദുസമദ്, സിദ്ദീഖ് പള്ളിപ്പുറായ എന്നിവര്‍ പ്രസംഗിച്ചു.