മഅ്‌ദനിയുടെ മക്കളുടെ സെക്രട്ടേറിയറ്റ്‌ ഉപവാസം ഇന്ന്‌

മക്കൾ മഅ്‌ദനിയോ
ടൊപ്പം(ഫയൽ ചിത്രം )
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ വിചാരണയും ജാമ്യവും നിഷേധിക്കപ്പെട്ട്‌ കര്‍ണാടക ജയിലില്‍ കഴിയുന്ന മഅ്‌ദനിക്ക്‌ നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട്‌ മഅ്‌ദനിയുടെ മക്കള്‍ നടത്തുന്ന സെക്രട്ടേറിയറ്റ്‌ ഉപവാസം ഇന്ന്‌. രാവിലെ 9 മുതലാണ്‌ മക്കളായ ഉമര്‍ മുഖ്‌താറും സ്വലാഹുദ്ദീന്‍ അയ്യൂബിയും മഅ്‌ദനിക്കെതിരായ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്‌ സെക്രട്ടേറിയറ്റ്‌ പടിക്കല്‍ ഉപവസിക്കുന്നത്‌.
പിതാവിനു നീതി ലഭ്യമാക്കാന്‍ തങ്ങള്‍ നടത്തുന്ന ഉപവാസസമരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്‌ട്‌ അബ്ദുന്നാസിര്‍ മഅ്‌ദനിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ തുടരുന്ന നീതിനിഷേധം

അവസാനിപ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തണമെന്നുമാണ്‌ മക്കളുടെ ആവശ്യം. 
ഉപവാസത്തിനു കേരളത്തിലെ വിവിധ മത–രാഷ്ട്രീയ–സാമൂഹിക–സാംസ്‌കാരിക സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്‌ട്‌. ഉപവാസസമരം വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കേരളത്തിലെ എല്ലാ ജനസമൂഹത്തിന്റെയും പിന്തുണ ഉപവാസത്തിന്‌ ഉണ്‌ടാവണമെന്നും മുസ്‌ലിം സംയുക്തവേദി ആവശ്യപ്പെട്ടു.