മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രമുഖ ചരിത്ര പണ്ഡിതനുമായിരുന്ന മര്‍ഹൂം പി.പി മുഹമ്മദ് ഫൈസി സ്മരണിക പുറത്തിറക്കാന്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഡിസംബറില്‍ വേങ്ങരയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ പ്രകാശനം ചെയ്യാന്‍ ജില്ലാ ഭാരവാഹികളുടെയും മണ്ഡലം സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. സ്മരണിക പ്രസാധക സമിതിയെ യോഗം തെരഞ്ഞെടുത്തു. ഹാജി.കെ മമ്മദ് ഫൈസി (ചെയര്‍മാന്‍) ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ (കണ്‍വീനര്‍), എം.പി മുസ്തഫല്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, ജലീല്‍ ഫൈസി പുല്ലോങ്കോട്, പുത്തനഴി മൊയ്തീന്‍ ഫൈസി, പി. ഹൈദ്രൂസ് ഹാജി. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എച്ച് ത്വയ്യിബ് ഫൈസി, പി.കെ ലത്തീഫ് ഫൈസി, അന്‍വര്‍ സ്വാദിഖ് ഫൈസി, അമാനുല്ല റഹ്മാനി, റശീദ് ഫൈസി നാട്ടുകല്‍, അബ്ദുല്‍ ഗഫൂര്‍ മോര്യ (അംഗങ്ങള്‍), കെ.എ റഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു.