മദ്രസ കത്തിച്ച സംഭവം; കാന്തപുരം വിഭാഗത്തിനെതിരെ വ്യാപക പ്രതിഷേധം

 കിരാത നടപടി ചെയ്തവരെ ഉടൻ നിയമത്തിന്റെ മുന്നിലെത്തിക്കണം: സമസ്ത ജില്ലാ നേതാക്കള്‍
വർ മത സംഘടനയോ അതോ സന്ഘ് പരിപാറോ?
വിഘടിതർ തീ വെച്ച് നശിപ്പിച്ച മദ്രസ്സയുടെ ചില ഭാഗങ്ങൾ
കണ്ണൂര്‍: കൊട്ടില -ഓണപ്പറമ്പില്‍ മദ്രസ തീവെച്ച് നശിപ്പിച്ച കാന്തപുരം വിഭാഗത്തിന്റെ മൃഗീയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം.
കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കിരാത നടപടി ചെയ്തവരെ നിഷ്പക്ഷ അന്വേഷണം നടത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സമസ്ത ജില്ലാ നേതാക്കളായ  പി.കെ.പി.അബ്ദുല്‍ സലാം മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മ്മദ് മുസ്‌ലിയാര്‍, ഹാശിംകുഞ്ഞി തങ്ങള്‍, പി.പി.ഉമര്‍ മുസ്‌ല്യാര്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ പ്രസ്താവിച്ചു.
സുന്നി മഹല്ല്‌ ഫെഡറേഷന്‍
ജില്ലയില്‍ മത സ്ഥാപനങ്ങള്‍ക്ക്‌ നേരെ വിഘടിത വിഭാഗം നടത്തുന്ന കൈയ്യേറ്റം നിയന്ത്രിക്കുന്നതില്‍ ഭരണകൂടവും നിയമപാലകരും ജാഗ്രത കാണിക്കണമെന്ന്‌ സുന്നി മഹല്ല്‌ ഫെഡറേഷന്‍(എസ്‌.എം.എഫ്‌) ജില്ലാ ജന.സെക്രട്ടറി പി.ടി മുഹമ്മദ്‌ മാസ്റ്റര്‍ മുഖ്യമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും അയച്ച ഫാക്‌സ്‌ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. തീവെച്ചു നശിപ്പിച്ച മദ്രസ്സ കെട്ടിടം നേതാക്കളായ  പി.ടി മുഹമ്മദ്‌ മാസ്റ്റര്‍, എസ്‌.കെ.ഹംസ ഹാജി, കെ.പി.പി തങ്ങള്‍, സി.മുഹമ്മദ്‌ കുഞ്ഞിഹാജി എന്നിവര്‍ സന്ദര്‍ശിച്ചു.
എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് 
കൊട്ടില ഓണപ്പറമ്പ് സംഭവത്തില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. മലയമ്മ അബൂബക്കര്‍ ബാഖവി, അഹ്മദ് തേര്‍ളായി, പി.എ.മുഹമ്മദ് കുഞ്ഞി, സത്തര്‍ വളക്കൈ, മുനീര്‍ ദാരിമി, ഉമര്‍ നദ്‌വി, അബ്ദുല്‍ ബാഖി, മൊയ്തു മക്കിയാട് പ്രസംഗിച്ചു. സംഭവത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുസലാം ദാരിമി കിണവക്കല്‍, ലത്തീഫ് പന്നിയൂര്‍, ബഷീര്‍ അസ്അദി എന്നിവര്‍ പ്രതിഷേധിച്ചു.
മുസ്‌ലിംലീഗ് 
കണ്ണൂര്‍: കൊട്ടില ഓണപ്പറമ്പ് പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു.
ഓണപ്പറമ്പ് മദ്രസ കെട്ടിടവും ഫര്‍ണിച്ചറുകളും പരിശുദ്ധ ഖുര്‍ആനും കത്തിചാമ്പലാക്കി മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ജില്ലയാകെ വര്‍ഗീയ മുതലെടുപ്പ് നടത്തുന്നതിനുള്ള ചില ശക്തികളുടെ നടപടികളെ കുറിച്ച് സമഗ്രവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാലാകാലങ്ങളായി പ്രദേശത്ത് നില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും ജില്ലയിലെ ചില പ്രദേശങ്ങളിലെ അസ്വസ്ഥജനകമായ അന്തരീക്ഷവും പരിഹരിക്കുന്നതിനു പകരം സംഭവങ്ങള്‍ മാര്‍ക്‌സിസ്റ്റ് - തീവ്രവാദ ശക്തികള്‍ മുതലെടുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ഗുണകരമാണോയെന്നും സംഘാടകര്‍ ജാഗ്രതയോടെ ചിന്തിക്കണമെന്നും ഓണപ്പറമ്പ് സംഭവത്തിലെ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കണമെന്നും ജില്ലാ പ്രസിഡന്റ് കെ.എം.സൂപ്പി ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി എന്നിവര്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലം മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് കെ.എം.സൂപ്പി ട്രഷറര്‍ വി.പി.വമ്പന്‍, അഡ്വ.എസ്.മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പി.ഒ.പി.മുഹമ്മദലി ഹാജി, മുസ്തഫ കടന്നപ്പള്ളി എന്നിവര്‍ സന്ദര്‍ശിച്ചു.
യൂത്ത്‌ലീഗ്
പഴയങ്ങാടി: ഏഴോം ഓണപ്പറമ്പ് മദ്രസ തീവെച്ച് നശിപ്പിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുറ്റവാളികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്ന് കല്ല്യാശേരി മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പള്ളികളിലും മദ്രസകളിലും ഉണ്ടാകുന്ന അക്രമങ്ങളില്‍ മുസ്‌ലിംസംഘടനകള്‍ ജാഗ്രത കാണിക്കണമെന്നും സമുദായ ഐക്യത്തിനും യോജിപ്പിനും മുസ്‌ലിം സംഘടനകള്‍ കൈകോര്‍ക്കണമെന്നും മദ്രസകളും പള്ളികളും ശക്തികേന്ദ്രമാക്കുന്നതും വൈരാഗ്യം തീര്‍ക്കാനുള്ള കേന്ദ്രങ്ങളാക്കുന്നതും അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗഫൂര്‍ മാട്ടൂല്‍, ഇബ്രാഹിം മാസ്റ്റര്‍, പി.കെ.പി.മുഹമ്മദ് അസ്‌ലം, മഹ്മൂദ് എം.പി, ഷുഹൈല്‍ മാസ്റ്റര്‍, മുസ്തഫ ഓണപ്പറമ്പ്, മൂസ ഏഴോം, ഹക്കീം കുഞ്ഞിമംഗലം, സൈദ് പി.പി, റഷീദ് ചെറുതാഴം, ഹാരിസ് എം തുടങ്ങിയവര്‍ പ്രസംഗിച്ചു.