വിവാഹ പ്രായം; പന്ന്യന്‍ രവീന്ദ്രന് സ്റ്റാലിനിസ്റ്റ് സ്വരം : പിണങ്ങോട് അബൂബക്കര്‍

മലപ്പുറം : ശൈശവ വിവാഹ നിയമത്തിന്റെ മറവില്‍ ശരീഅത്ത് നിയമ പരിരക്ഷ നഷ്ടപ്പെടുന്ന സാഹചര്യം നേരിടാന്‍ മുസ്‌ലിം സംഘടനകള്‍ വ്യവസ്ഥാപിതമായി ബഹുമാനപ്പെട്ട സുപ്രിം കോടതിയെ സമീപിക്കുമെന്ന് പറയുന്നത് താലിബാനിസമാണന്ന പന്ന്യന്‍ രവീന്ദ്രന്റെ പരാമര്‍ശം സ്റ്റാലിനിസ്റ്റ് ഫാസിസത്തെയെയാണ് അടയാളപ്പെടുത്തുന്നതെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ അഭിപ്രായപ്പെട്ടു.
പി.ജി.ക്കും മുകളിലും വിദ്യാഭ്യാസം നടത്തുന്ന അധിക മുസ്‌ലിം പെണ്‍കുട്ടികളും വിവാഹിതരാണ്. പൂവാലശല്യവും അത് വഴി പഠന തടസ്സവും നീക്കുന്നതിനും, സുരക്ഷിതത്വവും, മികവാര്‍ന്ന പഠന പരിസരം സൃഷ്ടിക്കുന്നതിനും വിവാഹിതകള്‍ക്ക് കഴിയുന്നുണ്ടന്ന് പഠിതാക്കളില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ നിന്ന് ബോധ്യമായിട്ടുണ്ട്.
വിവാഹം പഠനത്തിന് തടസ്സമാണന്നും, പിന്നാക്കം വലിക്കലാണന്നുമുള്ള
രവീന്ദ്രന്റെ വാദങ്ങള്‍ നീതികരിക്കുന്ന കാരണങ്ങളില്ല. ഇന്ത്യന്‍ വ്യവസ്ഥിതിയില്‍ അവകാശ സംരക്ഷണത്തിന് വ്യവസ്ഥാപിത മാര്‍ഗ്ഗം ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലന്ന ഭാഷ കമ്മ്യൂണിസത്തിന്റെ സഹജ സമീപനങ്ങളില്‍പ്പെട്ടതെങ്കിലും അതവഗണിക്കാന്‍ മാത്രം മതന്യൂനപക്ഷങ്ങള്‍ വളര്‍ന്നിട്ടുണ്ടന്നും, അനിവാര്യഘട്ടങ്ങളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന വിവാഹിതര്‍ക്ക് നിയമ പരിരക്ഷ നിഷേധിക്കപ്പെടുന്ന അവസ്ഥ അനാസ്ത്രീയവും മനുഷ്യത്വ രഹിതമാണന്നും അദ്ദേഹം പറഞ്ഞു. ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ജനറല്‍ബോഡി യോഗം ചേളാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
- Samasthalayam Chelari