ഇരിക്കൂര്‍
: സുകൃതങ്ങളുടെ
സമുദ്ധാരണത്തിന് എന്ന്
മുദ്രാവാക്യവുമായി SKSSF
ഇരിക്കൂര്‍
മേഖലാ സമ്മേളനം നവംബര്‍ 2,
3 തിയ്യതികളില്‍
നടത്താന്‍ ഇരിക്കൂര്‍ മേഖലാ
SKSSF കമ്മിറ്റി
യോഗം തീരുമാനിച്ചു.
ഉദ്ഘാടന
സമ്മേളനം, ത്വലബാ
മീറ്റ്, ഓര്‍ഗാനെറ്റ്
പാഠശാല, അവാര്‍ഡ്
ദാനം, വാഹന
ജാഥ, ആദര്‍ശ
സമ്മേളനം, പ്രകടനം,
പൊതുസമ്മേളനം
തുടങ്ങി വിവിധ പരിപാടികള്‍
മേഖലാ സമ്മേളനത്തോടനുബന്ധിച്ച്
സംഘടിപ്പിക്കും. പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍ , മാണിയൂര്‍
അഹ്‍മദ് മുസ്‍ലിയാര്‍ ,
നാസര്‍ ഫൈസി
കൂടത്തായി, മുജീബ്
ഫൈസി പൂലോട്, അബ്ദുറഹ്‍മാന്‍
കല്ലായി, സലാം
ദാരിമി കിണവക്കല്‍ തുടങ്ങി
പ്രമുഖര്‍ സംബന്ധിക്കും.
യോഗത്തില്‍
ഹാരിസ് റഹീമി അധ്യക്ഷത വഹിച്ചു.
നൌഷാദ് സി.പി.
ഉദ്ഘാടനം
ചെയ്തു. മുസ്തഫ
അമാനി, ശബീര്‍
ബദ്‍രി പ്രസംഗിച്ചു.
മുഖ്താര്‍
ഉമര്‍ സ്വാഗതവും സഫ്‍വാന്‍
ആയിപ്പുഴ നന്ദിയും പറഞ്ഞു.
- Muktharummer N