പാറാട് ബോംബ്‌സ്‌ഫോടനത്തില്‍ സമസ്തയേ്ക്കാ പോഷകസംഘടനകള്‍ക്കോ പങ്കില്ല - നേതാക്കള്‍

പാനൂര്‍: പാറാട്ട് നടന്ന ബോംബ്‌സ്‌ഫോടനവുമായി സമസ്തയേ്ക്കാ പോഷകസംഘടനകള്‍ക്കോ ഒരു ബന്ധവുമില്ലെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24ന് ഇന്ന് പാനൂരില്‍ വിശദീകരണ സമ്മേളനം നടത്തും. സമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഇസ്മയില്‍ സഖഫി തോട്ടുമുക്കം എന്നിവര്‍ പങ്കെടുക്കും
സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ എസ്.ഡി.പി.എ. പ്രവര്‍ത്തകരാണെന്നും ബോംബുനിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ എത്തിച്ചത് എ.പി. വിഭാഗം സുന്നി പ്രവര്‍ത്തകരാണെന്നും നേതാക്കള്‍വ്യക്തമാക്കി.  . പാലത്തായി മൊയ്തു ഹാജി, എ.പി.ഇസ്മയില്‍, ആര്‍.വി.അബൂബക്കര്‍ യമാനി സഫ്‌വാന്‍ പാനൂര്‍, സലിം മാരാങ്കണ്ടി, ഒ.പി.സവാദ് തുടങ്ങിയവര്‍ പങ്കെടുത്തു.