കുവൈത്ത്
: ഈദാഘോഷം
അര്‍ത്ഥ പൂര്‍ണമാകുന്നത്
സല്‍കര്‍മങ്ങള്‍ കൊണ്ട്
മാത്രമാണെന്നും ആഘോഷങ്ങളിലെ
അനാചാരങ്ങല്‍ മുസ്ലിം
സമുദായത്തില്‍ വര്‍ദ്ധിച്ചു
വരുന്നത് ഉല്‍ക്കണ്ഠാജനകമാണെന്നും
സിംസാറുല്‍ ഹഖ് ഹുദവി
പ്രസ്താവിച്ചു. കുവൈത്ത്
കേരള സുന്നി മുസ്ലിം കൗണ്‍സില്‍
സംഘടിപ്പിച്ച ഈദ് നിലാവ്
2013-ല്‍
മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം. ഹസ്രത്ത്
ഇബ്രാഹീം നബി(അ)ന്‍റെ
ആത്മ ത്യാഗത്തിന്‍റെയും
ഇസ്മായില്‍ നബി(അ)ന്‍റെ
ആത്മ സമര്‍പ്പണത്തിന്റെയും
സ്മരണകള്‍ പുതുക്കുന്ന ബലി
പെരുന്നാള്‍ ആഘോഷം തക്ബീര്‍
, ബലി
ദാനം, ധാന
ധര്‍മ്മം, കുടുംബബന്ധം
ചേര്‍ക്കല്‍ എന്നീ സല്‍പ്രവര്‍ത്തികള്‍
കൊണ്ട് ധന്യമാക്കേണ്ടതാണ്.
യുവ തലമുറയെ
ആത്മീയതയിലേക്ക് കൈ
പിടിച്ചുയര്‍ത്താന്‍ ഇത്തരം
വേദികള്‍ സംഘടിപ്പിച്ച സുന്നി
കൗണ്‍സില്‍ അഭിനന്ദനം
അര്‍ഹിക്കുന്നുവെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞഹമ്മദ്
കുട്ടി ഫൈസിയുടെ പ്രാര്‍ഥനയോടെ
ആരംഭിച്ച പരിപാടി സുന്നി
കൗണ്‍സില്‍ ചെയര്‍മാന്‍
സയ്യിദ് നാസര്‍ മഷ്ഹൂര്‍
തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഉസ്താദ്
അബ്ദുഫൈസി അധ്യക്ഷത വഹിച്ചു.
എഞ്ചി.
ബദര്‍ അല്‍
ഉതൈബി (ഡയറക്ടര്‍
-മുനിസിപാലിറ്റി),
ആദില്‍ മിസീദ്
ദിഹാനി (എക്സ്.
എം.പി),
ബഷീര്‍
ബാത്ത-കെ.എം.സി.സി.,
മുനീര്‍ അഹമ്മദ്
- ഫിമ,
സിധീഖ് ഫൈസി
കണ്ണാടിപറമ്പ് - കെ.ഐ.സി,
കെ.കെ.എം.എ
എക്സിക്യൂട്ടീവ് തുടങ്ങിയവര്‍
ആശംസകളര്‍പിച്ചു.
SYS അറുപതാം
വാര്‍ഷിക പ്രചരണാര്‍ത്ഥം
സുന്നി കൗണ്‍സില്‍ പുറത്തിറക്കിയ
കലണ്ടറിന്റെ പ്രകാശനം സിംസാറുല്‍
ഹഖ് ഹുദവി, ബഷീര്‍
സാഹിബിന് നല്‍കി നിര്‍വഹിച്ചു.
SYS സമ്മേളന
പ്രമേയ (പൈതൃകത്തിന്‍റെ
പതിനഞ്ചാം നൂറ്റാണ്ടിലേക്ക്)
പ്രഭാഷണം ഹംസ
ബാഖവി നിര്‍വഹിച്ചു.
ആബിദ് അല്‍
ഖാസിമി സ്വാഗതവും ഇസ്മായില്‍
ഹുദവി നന്ദിയും പറഞ്ഞു.
- KKSMC Media