നാട്ടിൽ 'പുറത്താക്കലും' ഗൾഫിൽ 'അകത്തായവരെ നിരാകരിക്കലും '...മുജാഹിദുകളുടെ 'ജിന്നു ബാധ' രൂക്ഷമായി മൂര്ച്ചിക്കുന്നു..

കുഞ്ഞിമുഹമ്മദിനെ പുറത്താക്കിയ 
കാര്യം വെളിപ്പെടുത്തിയ 
വിഷയം പത്ര വാർത്ത‍
കുഞ്ഞിമുഹമ്മദ്‌ പറപ്പൂർ
കോഴിക്കോട്: ജിന്ന്‌ വിവാദം പിടിമുറുക്കിയ മുജാഹിദുകള്‍ക്കിടയിലെ വിഭാഗീയതയും ഗ്രൂപ്പിസവും കൂടുതല്‍ രൂക്ഷമായി. നിലവില്‍ എട്ടോളം ഗ്രൂപ്പുകളായി മാറിയ മുജാഹിദുകളിലെ പ്രബല വിഭാഗങ്ങളെ ഇണക്കി ചേര്‍ക്കാനുള്ള ¨²എക്യ ശ്രമങ്ങള്‍ നാട്ടില്‍ പുരോഗമിക്കുന്നതിനിടെയാണ്‌ ചിലയിടങ്ങളില്‍ പുറത്താക്കലും അകത്താക്കലും അരങ്ങു തകര്‍ക്കുന്നത്‌.
ദിവസങ്ങള്‍ക്കു മുമ്പ്‌ കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ പറപ്പൂരിനെയടക്കമുള്ളവരെ സംഘടനയില്‍ നിന്ന്‌ പുറത്താക്കിയതോടെയാണ്‌ നാട്ടിലെ വിഭാഗീയത രൂക്ഷമായിരിക്കുന്നത്‌(വിശദാംശങ്ങള്‍ക്ക്‌ പത്ര റിപ്പോര്‍ട്ട്‌ കാണുക).
 അതേ സമയം ജിന്ന്‌ വിവാദമടക്കമുള്ള നിരവധി പ്രശ്‌നങ്ങളാല്‍ ഗ്രൂപ്പിസം ശക്തമായ ഗള്‍ഫ്‌ കമ്മറ്റികളിലും വിവാദം കൊഴുക്കുകയാണ്‌. കുവൈറ്റ്‌ കമ്മറ്റിയില്‍ നടന്ന പ്രശ്‌നങ്ങളുടെ പരിഹാരമായി കെ.എന്‍.എം പ്രഖ്യാപിച്ച പുതിയ കമ്മറ്റിയെ കെ.കെ.ഐ.സി. നിരാകരിച്ചിരിക്കുകയാണ്‌ ഇതു സംബന്ധിച്ച കുവൈത്തില്‍ നിന്നുള്ള പത്ര റിപ്പോര്‍ട്ട്‌ താഴെ ചേർക്കുന്നു:
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെന്ററിന്റെ നിലവിലെ നേതൃത്വത്തെ മരവിപ്പിച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച കെ.എന്‍.എം നിലപാട് അംഗീകരിക്കാനാവില്ലെന്ന് കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍. 1986 മാര്‍ച്ച് 14ന് നിലവില്‍ വന്ന ശേഷം കുവൈത്ത് മലയാളി സമൂഹത്തില്‍ 28 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സംഘടനയാണ് കെ.കെ.ഐ.സി. നിയമാനുസൃതമായി കുവൈത്തില്‍ വര്‍ഷംതോറും മെമ്പര്‍ഷിപ് വിതരണം ചെയ്ത് യൂനിറ്റ് കമ്മിറ്റികളും കേന്ദ്ര കൗണ്‍സിലും ഭരണസമിതിയും സെക്രട്ടറിയേറ്റും നിലവില്‍ വരുന്ന രീതിയാണ് ഇസ്‌ലാഹി സെന്ററിനുള്ളതെന്നും അതിന്റെ സംഘടന സംവിധാനത്തില്‍ നാട്ടിലെ കെ.എന്‍.എമ്മിന് ഇടപെടാന്‍ സാധ്യമല്ലെന്നുമാണ് നിലവിലെ കമ്മിറ്റി അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ നാട്ടില്‍നിന്ന് തെരഞ്ഞെടുത്ത ആളുകളുടെ കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും നിലവിലെ കമ്മിറ്റി പത്ര പ്രസ്താവനയില്‍ പറഞ്ഞു.
കെ.എന്‍.എമ്മും കുവൈത്ത് കേരള ഇസ്‌ലാഹി സെന്ററും ആദര്‍ശ ഐക്യത്തിന്റെ പേരില്‍ പരസ്പര ധാരണയോടെ 2012 വരെ പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘടനകളാണ്. അതിനുശേഷം കെ.എന്‍.എമ്മുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനം കെ.എന്‍.എം പ്രഖ്യാപിച്ചതെന്നും ഇവര്‍ പരാതിപ്പെട്ടു. അതിനാല്‍ പൊതുജനങ്ങളെ തെറ്റിദ്ധരിക്കാനിടവരുത്തിയ ഈ തീരുമാനം കുവൈത്ത് ഇസ്‌ലാഹി സമൂഹം തള്ളിക്കളയുമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.
ഔഖാഫ് മന്ത്രാലയം, ഇന്ത്യന്‍ എംബസി, ഇഹ്‌യാഉത്തുറാസുല്‍ ഇസ്‌ലാമി എന്നിവടങ്ങില്‍ വര്‍ഷങ്ങളായി റജിസ്‌ട്രേഷനുള്ള കുവൈത്ത് കേരള ഇസ്‌ലാഹി സെന്ററിന്റെ പേരോ ലോഗോയോ മറ്റാരും ഉപയോഗിക്കാന്‍ പാടില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതിസന്ധി തരണം ചെയ്ത് കെ.എന്‍.എം ഇതുവരെ തുടര്‍ന്നുവരുന്ന നിലപാടിലേക്കും ആദര്‍ശത്തിലേക്കും തിരിച്ചുവരുന്നതോടെ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ ഇല്ലാതാകുമെന്ന് ഇസ്‌ലാഹി സെന്റര്‍ പ്രത്യാശ പ്രകടിപ്പിച്ചു.(അവ.). 
ഏതായാലും വ്യാജ മുടിയിൽ കുടുങ്ങിയ വിഘടിതര്ക്കൊപ്പം 'ജിന്ന് ബാധ യേറ്റ' വഹാബികളും ഇപ്പോൾ ചക്ര ശ്വാസത്തിലാണെന്നാണ് ജന സംസാരം.