|
ബാര്‍ വിരുദ്ധ സമര പന്തൽ |
താമരശ്ശേരി: എസ്കെഎസ്എസ്എഫ് താമരശ്ശേരി മേഖലാ കമ്മിറ്റി കാരാടി ബാര്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താമരശ്ശേരിയില്‍ പ്രകടനം നടത്തി. അബ്‌ദുല്‍ ബാരി ബാഖവി ഉദ്‌ഘാടനം ചെയ്‌തു. എ.ടി. മുഹമ്മദ്, ഈയ്യച്ചേരി കുഞ്ഞികൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മിദ്‌ലാജ് അലി, താജുദ്ദീന്‍ ബാഖവി, ബഷീര്‍ ദാരിമി, അബ്‌ദുല്‍ അസീസ് മദനി, മിര്‍ത്താബ് തങ്ങള്‍, നവാസ് എകരൂല്‍, വി.പി. സലാം, വാഹിദ് എന്നിവര്‍ നേതൃത്വം നല്‍കി.