ദുബൈ സ്റ്റേറ്റ് സെക്രട്ടറി മന്‍സൂര്‍ മൂപ്പന് യാത്രയയപ്പ് നല്‍കി; സെക്രട്ടറി ചുമതല ശറഫുദ്ധീന്‍ ഹുദവിക്ക്

ദുബൈ : എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് സെക്രട്ടറി മന്‍സൂര്‍ മൂപ്പന് ദുബൈ സുന്നി സെന്റ്ര് ഓഡിറ്റോറിയത്തില്‍ യാത്രയയപ്പ് നല്‍കി. ഒരു വര്‍ഷം മു മ്പാണ് മന്‍സൂര്‍ ദുബൈ സ്റ്റേറ്റ് സെക്രട്ടറി യാവുന്നത് . ഒരു പ്രശസ്ത കമ്പനിയില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന അദ്ദേഹത്തിനെ കമ്പനി അബൂദാബിയിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കുകയായിരുന്നു. യത്രയയപ്പില്‍ കെടി അബ്ദുല്‍ ഖാദര്‍ , അബ്ദുല്ല റഹ്മാനി , ഹുസൈന്‍ ദാരിമി, സാബിര്‍ മട്ടൂല്‍ , ഷറഫുദ്ധീന്‍ പൊന്നാനി , മൂസക്കുട്ടി കൊടിഞ്ഞി , ജില്ലാ കമ്മിറ്റി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. ശറഫുദ്ധീന്‍ ഹുദവി പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു.