സമസ്ത ബഹ്റൈന്‍ ഹജ്ജാജിമാര്‍ക്ക് സ്വീകരണം നല്‍കി

സ്വീകരണ യോഗത്തില്‍ കെ.എം
മൂസ മൌലവി വണ്ടൂര്‍ പ്രസംഗിക്കുന്നു
ബഹ്റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈനിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജ്കര്‍മ്മം നിര്‍വഹിച്ച് തിരിചെത്തിയവര്‍ക്ക് സമസ്ത മദ്‌റസ അങ്കണത്തില്‍ സ്വീകരണം നല്‍കി. ആക്ടിംഗ് പ്രസിഡന്റ് സലിം ഫൈസിയുടെ അദ്യക്ഷതയില്‍ മുഹമ്മദ് മുസ്ലിയാര്‍ കാവനൂര്‍ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്‌സര വിജയികളായ മൂസഹാജി, അബ്ദുല്‍ ഫത്ഹ് ഹാജി, മുഹമ്മദലി ഹാജി എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. തുടര്‍ന്ന് ഹാജിമാര്‍ അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്ക്‌വച്ചു. ഹജ്ജ് സംഘത്തിന്റെ അമീര്‍ മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, സിക്രട്ടറി മുസ്തഫ കളത്തില്‍ മറുപടി പ്രസംഗം നടത്തി. കെ.എം മൂസ മലവി വണ്ടൂര്‍ , ഹംസ അന്‍വരി മോളൂര്‍ , എസ്.എം അബ്ദുല്‍ വാഹിദ്, ശഹീര്‍ കാട്ടാമ്പള്ളി, ഷറഫുദ്ദീന്‍ മാരായമംഗലം, നവാസ് കൊല്ലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി.കെ കുഞ്ഞിമുഹമ്മദ് ഹാജി സ്വാഗതവും ലത്തീഫ് പൂളപോയില്‍ നന്ദിയും പറഞ്ഞു.
- Samastha Bahrain