
പെരുന്നാള്‍ ദിനത്തില്‍ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നതെന്നും ഒരു വിഭാഗത്തിന്റെ മാത്രം ബോര്‍ഡുകള്‍ നശിപ്പിക്കുന്നതും കൊട്ടില പ്രശ്‌നത്തിന്റെ തുടക്കം മുതല്‍ പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും ഇപ്പോഴത്തെ സംഭവത്തില്‍ നടപടിയുണ്ടാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ അഹ്മദ് തേര്‍ളായി, അബ്ദുസലാം ദാരിമി, ജുനൈദ് ചാലാട്, ശിഹാബ് കക്കാട് എന്നിവര്‍ സന്ദര്‍ശിച്ചു.