മലപ്പുറം: പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജ് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപന തലം മുതല്‍ സംസ്ഥാന തലം വരെ നടത്തുന്ന ഇസ്‌ലാമിക് കലാ സാഹിത്യ മത്സരത്തിന്റെ സ്ഥാനപന തല മത്സരങ്ങള്‍ക്ക് തുടക്കമായി. കടലുണ്ടിയില്‍ കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങളും പൂക്കോട്ടൂരില്‍ അസ്ഗറലി ഫൈസി പട്ടിക്കാടും തിരൂരില്‍ സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരും ഉദ്ഘാടനം ചെയ്തു. സ്ഥാപന മത്സരം നവംബര്‍ 15 ന് മുമ്പ് പൂര്‍ത്തിയാകും.
ഡിസംബറില്‍ മംഗലാപുരം, കണ്ണൂര്‍, കോഴിക്കോട്, നീലഗിരി, തിരൂര്‍, മലപ്പുറം, നിലമ്പൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം മേഖലാ തല മത്സരങ്ങള്‍ നടക്കും. സംസ്ഥാന തല മത്സരം ജനുവരിയില്‍ പട്ടിക്കാട് ജാമിഅയില്‍ നടക്കും. ഖിറാഅത്ത്, പ്രസംഗം, ഭാഷാ പ്രസംഗങ്ങള്‍, രചന മത്സരങ്ങള്‍, മാപ്പിളപ്പാട്ട്, ഖസീദാ പാരായാണം, ക്വിസ്, പദപ്പയറ്റ് തുടങ്ങിയ 40-ല്‍ പരം ഇനങ്ങളില്‍ നടക്കുന്ന
മത്സരത്തില്‍ 5000-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
മത്സരത്തില്‍ 5000-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
യോഗം പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. കെ. മമ്മദ് ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, സി.കെ മൊയ്തീന്‍ ഫൈസി, പി.എം റഫീഖ് അഹമ്മദ്, ഹംസ ഫൈസി പറങ്കി മൂച്ചിക്കല്‍ പ്രസംഗിച്ചു.