മഅ്ദനിക്ക് നീതി: എസ്.കെ.എസ്.എസ്.എഫ് ഐക്യദാര്‍ഢ്യ പ്രകടനം നടത്തി

കൊല്ലം: പതിറ്റാണ്ടുകളായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനി അടക്കമുള്ള വിചാരണ തടവുകാര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ജില്ലാ അവകാശ സംരക്ഷണ സമിതി ചിന്നക്കടയില്‍ ഐക്യദാര്‍ഢ്യ പ്രകടനവും സംഗമവും നടത്തി. റസ്റ്റ് ഹൗസില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ജില്ലാ ഭാരവാഹികളായ ഷെഹീര്‍ ബാഖവി, റാഫി റഹുമാനി, ഹാരിസ് ദാരിമി, സലീം, ഷാഹുല്‍ മണ്ണാര്‍ക്കാട്, നിയാസ് ടി.കെ.എം, നൗഫല്‍, നബീല്‍ ഓച്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന സംഗമത്തില്‍ ജവാദ് ബാഖവി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുണ്ടറ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
എസ്.വൈ.എസ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.അഹമ്മദ് ഉഖൈല്‍ സമര സന്ദേശം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം ചടയമംഗലം സ്വാഗതവും റാഫി റഹുമാനി നന്ദിയും പറഞ്ഞു. ഷാനവാസ് മാസ്റ്റര്‍, സമദ് സംസാരിച്ചു.