തജ്‌രിബ ജില്ലാ സംഗമം; സമാപനം തിരുവനന്തപുരത്ത്

കോഴിക്കോട് : SKSSF ത്വലബാവിംഗ് സംസ്ഥാന സമിതി ആവിഷ്‌ക്കരിച്ച തജ്‌രിബ മതശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ജില്ലാ സംഗമങ്ങളുടെ സമാപനം ഒക്‌ടോബര്‍ 24 വ്യാഴം തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും.
കാസര്‍കോഡ് ജില്ലാ സംഗമം സമസ്ത ജില്ലാ സെക്രട്ടറി യു. എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ ദാരിമി പടന്ന, റശീദ് ബെളിഞ്ചം, അഫ്‌സല്‍ പടന്ന പ്രസംഗിച്ചു.
കോഴിക്കോട് ജില്ലാ സംഗമം സയ്യിദ് മുബഷിര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജുബൈര്‍ വാരാമ്പറ്റ, സയ്യിദ് ഹമീദ് തങ്ങള്‍ , ത്വയ്യിബ് കുയ്‌തേരി പ്രസംഗിച്ചു.
മലപ്പുറം ജില്ലാ സംഗമം സയ്യിദ്
സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അനീസ് ഫൈസി, റിയാസ് പാപ്ലശ്ശേരി, സയ്യിദ് ഫാരിസ് തങ്ങള്‍ , ഉമറുല്‍ഫാറൂഖ് മണിമൂളി, റാശിദ് വേങ്ങര പ്രസംഗിച്ചു.
വയനാട് ജില്ലാ സംഗമം എസ്. വൈ. എസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹീം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. തന്‍സീര്‍ സി. ടി കാവുന്തറ, റിയാസ് പാപ്ലശ്ശേരി, ഇസ്മാഈല്‍ വെങ്ങപ്പള്ളി പ്രസംഗിച്ചു.
പാലക്കാട് ജില്ലാ സംഗമം ഹംസ ഹൈതമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശഫീഉള്ളാ തങ്ങള്‍ , സിപി ബാസിത് ചെമ്പ്ര, അന്‍വര്‍ നാട്ടുകല്‍ , ഫായിസ് പ്രസംഗിച്ചു.
നീലഗിരി ജില്ലാ സംഗമം സയ്യിദ് ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സൈതലവി റഹ്മാനി, ശമ്മാസ് ദേവാല, റിയാസ് പാപ്ലശ്ശേരി പ്രസംഗിച്ചു.
- സി. പി ബാസിത്, ജനറല്‍ കണ്‍വീനര്‍ / SKSSF STATE COMMITTEE