ബലിപെരുന്നാള്‍: ചരിത്രവും സന്ദേശവും

പ്രപഞ്ചം മുഴുവന്‍ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും അലകളുയര്‍ത്തി ബലിപെരുന്നാളിന്റെ ആഘോഷത്തിമര്‍പ്പിലാണ്. ഏതൊരാഘോഷത്തിനുപിന്നിലും മനുഷ്യനു പാഠമുള്‍ക്കൊള്ളാന്‍ സാധിക്കുന്ന നിരവധി ചരിത്രസംഭവങ്ങളും സന്ദേശങ്ങളുമുണ്ട്. ഇപ്പോള്‍ നാം ആഘോഷിക്കുന്ന ഈദേ ഖുര്‍ബാന്‍, അഥവാ ബലിപെരുന്നാള്‍, നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഐതിഹാസികമായ ചരിത്രസംഭവങ്ങളുടെ നിതാന്ത സ്മരണകളാണ് നമ്മുടെ സ്മൃതിപഥങ്ങളിലേക്ക് കൊണ്ടുവരുന്നത്.
ബാബിലോണിയന്‍ അസീരിയന്‍ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായ, യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഇടയില്‍ ‘മെസപ്പൊട്ടോമിയ’ എന്ന പേരിലറിയപ്പെടുന്ന ആധുനിക ഇറാഖിലാണ് ദൈവദൂതനായ ഇബ്‌റാഹീം നബി(അ) ജനിച്ചത്. ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദനാകാതെ, തന്റെ ഇഛകള്‍ മുഴുവനും ദൈവേച്ഛക്കുമുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇബ്‌റാഹീം ചരിത്രത്തിലെത്തന്നെ ഉജ്ജ്വല വിജയം കൈവരിച്ചു.
മനുഷ്യചിന്തയെ അതിശയിപ്പിക്കുംവിധം ഈ ഭൗതിക പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കുകയും സൃഷ്ടിക്കുകയും ചെയ്ത ദൈവം, അതിനിസ്സാരമായ ബീജാണുവില്‍നിന്നും നിരവധി സങ്കീര്‍ണ്ണ തുടര്‍ന്ന് വായിക്കുക ...