ചടങ്ങ് നാല് മണിക്ക് തളങ്കര മാലിക് ദീനാര്‍ വലിയ ജമാഅത്ത് പള്ളി പരിസരത്ത്
പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ |
കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയായി പ്രൊഫ.കെ.ആലിക്കുട്ടിമുസ്‌ല്യാര്‍ വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും. നാല് മണിക്ക് തളങ്കര മാലിക് ദീനാര്‍ വലിയ ജമാഅത്ത് പള്ളി പരിസരത്ത് നടക്കുന്ന ചടങ്ങ് സമസ്ത പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും.
സുന്നീ മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ തലപ്പാവണിയിക്കും. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിക്കും. പിണങ്ങോട് അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ മറുപടി പ്രസംഗം നടത്തും. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി. അബ്ദുല്‍ സലാം മൗലവി, മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, നീലേശ്വരം സംയുക്ത ഖാസി ഇ.കെ. മഹമൂദ് മുസ്‌ല്യാര്‍, പള്ളിക്കര സംയുക്ത ഖാസി സി.എച്ച്.അബ്ദുല്ല മുസ്‌ല്യാര്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ. ഖാസിം മുസ്‌ല്യാര്‍, തളങ്കര മാലിക് ദീനാര്‍ വലിയ ജമാഅത്ത് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രസംഗിക്കും.