മനാമ. അറഫാ ദിനമായ നാളെ(ഒക്‌ടോ. 14, തിങ്കളാഴ്‌ച) ഗള്‍ഫ് രാഷ്‌ട്രങ്ങളിലെ മുഴുവന്‍ വിശ്വാസികളും സുന്നത്ത്(ഐഛിക)വൃതാനുഷ്‌ഠാനമടക്കമുള്ള സല്‍കര്‍മ്മങ്ങളനുഷ്‌ഠിക്കണമെന്ന് റഹ് മാനീസ് അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ വിശ്വാസികളോടഭ്യര്‍ത്ഥിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രതിനിധികളായി മക്കയിലെത്തിയ ഹജ്ജാജിമാരുടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ ‘അറഫയിലെ സംഗമം’ ആണ് അറഫാദിനമായി ആചരിക്കുന്നത്.
ദുല്‍ഹജ്ജ് 9ന് നടക്കുന്ന ഈ സുദിനം മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഒമാനൊഴികെയുള്ള ഗള്‍ഫ് രാഷ്‌ട്രങ്ങളില്‍ ഒക്‌ടോ.14 തിങ്കളാഴ്‌ചയും കേരളത്തില്‍ ഒക്‌ടോ.15ന് ചൊവ്വാഴ്‌ചയുമാണ്.
ദുല്‍ഹജ്ജ് 1 മുതല്‍ 10 വരെയുള്ള ദിനരാത്രങ്ങളത്രയും ഏറെ പ്രാധാന്യമുള്ളതാളെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കിയതും ഈ ദിനങ്ങളിലെല്ലാം വൃതാനുഷ്‌ഠാനങ്ങളടക്കമുള്ള സല്‍കര്‍മ്മങ്ങളും തക്‌ബീര്‍, തഹ് മീദ്, തഹ് ലീല്‍ എന്നിവ അധികരിപ്പിക്കേണ്ടതുമാണ്.
എന്നാല്‍ അറഫാ ദിനത്തില്‍ അറഫയില്‍ സംഗമിക്കുന്ന ഹാജിമാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക കൂടി ചെയ്യുന്നതിനാല്‍ ഈ ദിവസത്തിലെ നോമ്പിന് ഏറെ പ്രാധാന്യവും പ്രതിഫലമുള്ളതുമാണെന്നും അതു വിശ്വാസികള്‍ നഷ്‌ടപ്പെടുത്തരുതെന്നും റഹ്‌മാനീസ് അസോസിയേഷന്‍ വിശ്വാസികളോടഭ്യര്‍ത്ഥിച്ചു.