മലയാളിയെ കാണാനില്ലെന്ന്‌ പരാതി; വിവരം ലഭിക്കുന്നവര്‍ അറിയിക്കണം

ദമ്മാം: മലയാളി യുവാവിനെ അഞ്ചു ദിവസമായി കാണാനില്ലെന്ന്‌ പരാതി. മലപ്പുറം കീഴാറ്റൂര്‍ നെത്തിനി സ്വദേശി പുത്തന്‍ പുരയ്ക്കല്‍ ഷഫീഖിനെ(27)യാണ്‌ കാണാതായത്‌. 
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി പുറത്തു പോയ ഷഫീഖിനെ കുറിച്ച്‌ പിന്നീട്‌ വിവരമൊന്നും ലഭിച്ചിട്ടില്ല. വിസ ഹുറൂബായതിനാ ല്‍ പൊതുമാപ്പ്‌ കാലാവധിയില്‍ നാട്ടില്‍ പോകാനായി രേഖകളെല്ലാം ശരിയാക്കി വച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ എത്താത്തതിനാല്‍ കൂടെ താമസിക്കുന്നവര്‍ തിങ്കളാഴ്‌ച രാത്രി മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍
ആഫ്രിക്കക്കാരെന്ന്‌ സംശയിക്കുന്നവരാണ്‌ ഫോണെടുത്തത്‌. 
ഷഫീഖിനെ അന്വേഷിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന്‌ അവനെ പോലിസ്‌ പിടികൂടിയതായി സംസാരിച്ച ആള്‍ പറഞ്ഞു. അവന്റെ ഫോണ്‍ എങ്ങിനെ തന്റെയടുക്കലെത്തിയെന്ന്‌ ചോദിച്ചപ്പോള്‍ പോലിസുകാര്‍ തന്നാതാണെന്നും തിരിച്ചു നല്‍കണമെങ്കില്‍ ദമ്മാം റൌദ ഹോസ്‌പിറ്റലിനടുത്തെത്താനും ആവശ്യപ്പെട്ടു. 
പിറ്റേന്ന്‌ രാവിലെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ കട്ടാക്കുകയായിരുന്നു. അതിനു ശേഷം മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ആവുകയും ചെയ്‌തു. പിന്നീട്‌ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ പോലിസില്‍ പരാതി നല്‍കിയിട്ടുണ്‌ട്‌. 
ഷഫീഖിനെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0502821916 (അബ്‌ദുല്‍ ബാരി) എന്ന നമ്പറില്‍ അറിയിക്കണം.