വിവാഹ പ്രായം: വിവാദങ്ങളും വസ്തുതയും SYS മഹല്ല് നേതൃസംഗമം 28 ന് നിലമ്പൂരില്‍

നിലമ്പൂര്‍: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളും വസ്തുതകളും മഹല്ല് ഭാരവാഹികളെയും ഖതീബുമാരെയും ബോധ്യപ്പെടുത്തുന്നതിന് വേണ്ടി സുന്നി യുവജന സംഘം മണ്ഡലം കമ്മിറ്റി 28 ന് തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് നിലമ്പൂര്‍ പീവിസ് ആര്‍ക്കേഡില്‍ മഹല്ല് നേതൃസംഗമം സംഘടിപ്പിക്കും. സമസ്ത ജില്ലാ ജന: സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അഡ്വ. യു.എ ലത്തീഫ് ക്ലാസെടുക്കും.  എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് എ.പി യഅ്ഖൂബ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി സലീം എടക്കര, ചെമ്മല നാണി ഹാജി, പി ഹംസ ഫൈസി, പി. മുഹമ്മദ് ദാരിമി, ലത്തീഫ് മരത്തിന് കടവ്, നൂര്‍ മുഹമ്മദ് ഫൈസി, യൂനുസ് ബാഖവി, നസീര്‍ ഫൈസി, പി. ഹസന്‍ മുസ്‌ലിയാര്‍, കൈനോട്ട് ബാപ്പുട്ടി, ശിഹാബ് മൂര്‍ഖന്‍ എന്നിവര്‍ പ്രസംഗിച്ചു.