മലപ്പുറം: കണ്ണൂരിലെ ഓണപ്പറമ്പ് കൊട്ടില മുനവ്വിറുല്‍ ഇസ്‌ലാം മദ്രസ തീയിട്ടു നശിപ്പിച്ച കാന്തപുരം വിഭാഗം സുന്നികളുടെ അക്രമത്തില്‍ പ്രതിഷേധിച്ചു എസ്.കെ.എസ്.എസ്.എഫ് മലപ്പുറത്ത് പ്രകടനം നടത്തി. വ്യാജ കേശം സമൂഹം തള്ളിക്കളഞ്ഞതിലുള്ള ജാള്യത മറക്കുന്നതിന് ആക്രമവുമായി ഇറങ്ങിത്തിരിച്ച വിഘടതര്‍ക്ക് താക്കീതായി നടന്ന പ്രകടനം സുന്നി മഹല്‍ പരിസരത്ത് നിന്നും ആരംഭിച്ചു മലപ്പുറം കുന്നുമ്മലില്‍ സമാപിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.എം റഫീഖ് അഹ്മദ് ഉദ്ഘാടനം ചെയ്തു. വി.കെ ഹാറൂണ്‍ റശീദ്, ജഅ്ഫര്‍ ഫൈസി
പഴമള്ളൂര്‍, വി.എ മജീദ്, യു.എ മജീദ് ഫൈസിതുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പഴമള്ളൂര്‍, വി.എ മജീദ്, യു.എ മജീദ് ഫൈസിതുടങ്ങിയവര്‍ നേതൃത്വം നല്‍കി.