ഓണപ്പറമ്പിൽ വിഘടിത താണ്ഡവം , സമസ്തയുടെ മദ്രസ്സ കത്തിച്ചു

ഓണപ്പമ്പ്: കാന്തപുരം കൊണ്ട് വന്ന വ്യാജ മുടിക്കേതിരെ കേരളക്കരയിൽ വ്യാപകമായി നടക്കുന്ന പ്രചരണ പരിപാടിയിലും പ്രവത്തകരുടെ കൊഴിഞ്ഞ്പോക്കിലും വിളരിപൂണ്ട് ഓണപ്പറമ്പിൽ വിഘടിത താണ്ടവം . സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ കീഴിൽ നടക്കുന്ന മദ്രസ്സക്ക് തീയിട്ടു.
ഇന്നു പുലര്‍ച്ചെ പള്ളിയിലേക്കു പോവുകയായിരുന്ന മദ്രസയിലെ മുഖ്യധ്യാപകന്‍ (സ്വദർ)മുസ്തഫ സഅദിയാണ് ഓഫീസ് ഉള്‍പ്പെടെയുള്ള മദ്രസ കെട്ടിടം കത്തുന്നത് കണ്ടത്.
തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.വി. പ്രകാശ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ഫോഴ്‌സ് ഒന്നര മണിക്കൂര്‍ നീണ്ട കഠിനപ്രയത്‌നത്തിലൂടെയാണ് തീയണച്ചത്. കടുത്ത സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്ന പ്രദേശത്ത് തളിപ്പറമ്പ് സിഐ എ.വി. ജോണിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മസേന ഉള്‍പ്പെടെ കനത്ത പോലീസ് സംഘം ക്യാമ്പു ചെയ്യുന്നുണ്ട്. വിവരമറിഞ്ഞ് വിവിധ മത-രാഷ്ട്രീയ നേതാക്കള്‍ സ്ഥലം സന്ദർശിക്കുന്നുണ്ട് . 
കഴിഞ്ഞ ദിവസം പാനൂര് വിഘടിത നേതാവിന്റെ അനുജന്റെ കയ്യില നിന്നും ബോംബ് പൊട്ടിയിരുന്നു. പാറാട് ബോംബ് നിര്‍മ്മിക്കാനാവശ്യമായ വസ്ത്ക്കള്‍ എത്തിച്ച് കൊടുക്കുന്നത് വിഘടിത വിഭാഗത്തിലെ രണ്ട് നേതാക്കളാണെന്നും അന്വാഷണ സംഘത്തിന് സൂചന ലഭിച്ചതായി അറിയുന്നത്.