'പൈതൃകങ്ങളുടെ വീണ്ടെടുപ്പിന്' SKSSF കമ്പളക്കാട് മേഖലാ കമ്മിറ്റി നാല് മാസം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു

SKSSF കമ്പളക്കാട് മേഖലാ സമ്മേളന പ്രഖ്യാപനം
എം
.എം. ഇമ്പിച്ചിക്കോയ മുസ്ലിയാര്‍ നിര്‍വ്വഹിക്കുന്നു
കമ്പളക്കാട് : 'പൈതൃകങ്ങളുടെ വീണ്ടെടുപ്പിന്' എന്ന പ്രമേയവുമായി ഫെബ്രുവരിയില്‍ മേഘലാ സമ്മേളനം സംഘടിപ്പിക്കാന്‍ SKSSF കമ്പളക്കാട് മേഖലാ കമ്മിറ്റി തീരുമാനിച്ചു. നാല് മാസം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തും. മേഖലയിലെ 14 മഹല്ലുകളിലെ കമ്മിറ്റി ഭാരവാഹികള്‍ , ഉസ്താദുമാര്‍ , യൂണിറ്റ് ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത സംഗമത്തില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ സമ്മേളന പ്രഖ്യാപനം നടത്തി. മേഖലാ പ്രസിഡണ്ട് കെ.എ റശീദ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ SMF ജില്ലാസെക്രട്ടറി
കെ.എം ആലി സംഗമം ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. അബ്ദുന്നാസര്‍ ദാരിമി, ഖാസിം ദാരിമി പന്തിപ്പൊയില്‍ , കടവന്‍ ഹംസഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.മുഹമ്മദ് കുട്ടി ഹസനി കര്‍മ്മപദ്ധതി അവതരിപ്പിച്ചു. എം.എം. ത്വാഹിര്‍ സ്വാഗതവും മുസ്തഫ വെണ്ണിയോട് നന്ദിയും പറഞ്ഞു.
- harisbaqavi