ശരീഅത്തിനെതിരായ നീക്കം അംഗീകരിക്കില്ല : സുന്നി കോഓഡിനേഷന്‍ കമ്മിറ്റി

ചെറുതുരുത്തി : ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മത സ്വാതന്ത്ര്യത്തിനും മുസ്‍ലിം വ്യക്തി നിയമത്തിനും ഇസ്‍ലാമിക ശരീഅത്തിനുമെതിരായുള്ള ഏതു നീക്കവും അനുവദിക്കാനാകില്ല. വിവാഹ പ്രായ വിവാദത്തിലൂടെ ശരീഅത്തിനെ ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാനുമാകില്ല. ഈ വിഷയത്തില്‍ സമസ്ത എടുക്കുന്ന ഏതു തീരുമാനവും മഹല്ലുകള്‍ അംഗീകരിക്കുമെന്നും സമസ്ത സുന്നി കോഓഡിനേഷന്‍ കമ്മിറ്റി പ്രമേയത്തിലൂടെ അറിയിച്ചു. ആത്മീയ കച്ചവടം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാന്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആത്മീയ വാണിഭം നടത്തുന്നവരെയും കോടികള്‍ തട്ടിപ്പ് നടത്തുന്നവരെയും സമൂഹമദ്ധ്യത്തില്‍ തുറന്നുകാട്ടാന്‍ സുന്നി കോഓര്‍ഡിനേഷന്‍ കമ്മിറ്റി വിവിധ മേഖലകളില്‍ സുന്നി സംഗമങ്ങള്‍ നടത്തുവാനും തീരുമാനിച്ചു.
സുകൃതങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയവുമായി നവംബര്‍ 2-ാം തിയ്യതി പള്ളം സെന്‍ററില്ന നടത്തുന്ന ചേലക്കര, മുള്ളൂര്‍ക്കര, ദേശമംഗലം എന്നീ റൈഞ്ചുകള്‍ ഉള്‍ക്കൊള്ളുന്ന ദേശമംഗലം ഏരിയ സുന്നി സംഗമത്തിന്‍റെ ഭാഗമായി സമസ്ത സുന്നി കോഓഡിനേഷന്‍ കമ്മിറ്റി പള്ളം സെന്‍ററില്‍ സംഘടിപ്പിച്ച ഏരിയ കണ്‍വെന്‍ഷന്‍ ആറ്റൂര്‍ മഹല്ല് ഖത്തീബ് ഹംസ അന്‍വരി മോളൂര്‍ ഉദ്ഘാടനം ചെയ്തു. ഷഹീര്‍ ദേശമംഗലം പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ടി.എസ്. മമ്മി, ശാഹിദ് കോയ തങ്ങള്‍ , ആറ്റൂര്‍ അബുഹാജി, ബശീര്‍ കല്ലേപ്പാടം, ബാദുഷ അന്‍വരി, അബ്ദുന്നാസര്‍ , ശാജി പള്ളം, അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു.

സംഘാടക സമിതി രൂപീകരിച്ചു
ചെറുതുരുത്തി : സുകൃതങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയവുമായി ദേശമംഗലം ഏരിയ സമസ്ത സുന്നി കോഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 2-ാം തിയ്യതി പള്ളം സെന്‍ററില്‍ സംഘടിപ്പിക്കുന്ന ഏരിയാ സുന്നി സംഗമത്തിന് സംഘാടക സമിതി രൂപീകരിച്ചു. SYS സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അന്‍വര്‍ മുഹ്‍യദ്ദീന്‍ ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും.
- Muhammed Basheer