കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുടെ സ്ഥാനാരോഹണം 18 ന് നാലുമണിക്ക് തളങ്കര മാലിക് ദീനാര്‍ വലിയ ജമാഅത്ത് പള്ളിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പണ്ഡിതനും പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് പ്രിന്‍സിപ്പലുമായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാരാണ് ഖാസിയായി സ്ഥാനമേല്ക്കുക.
മാലിക്ദീനാര്‍ ജങ്ഷനില്‍നിന്ന് ദഫ്മുട്ടിന്റെ അകമ്പടിയോടെ ഖാസിയെ ആനയിക്കും. സമസ്ത പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനംചെയ്യും. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഖാസിക്ക് തലപ്പാവണിയിക്കും. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷനാകും. പിണങ്ങോട് അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള, എന്‍.എ.അബൂബക്കര്‍, അബ്ദുള്‍റഹ്മാന്‍ ഹാജി, കെ.ബി.മുഹമ്മദ്കുഞ്ഞി, കെ.മഹ്മൂദ് ഹാജി കടവത്ത്, സുലൈമാന്‍ ഹാജി ബാങ്കോട് എന്നിവര്‍ പങ്കെടുത്തു.