അലി കൊയിലാണ്ടിക്ക്‌ W.M.O ബഹ്‌റൈന്‍ ചാപ്‌റ്റര്‍ യാത്രയപ്പ്‌ നല്‍കി

ഡബ്ലിയു.എം.ഒ. ബഹ്‌റൈന്‍ ചാപ്‌റ്റര്‍ ജന.സെക്രട്ടറി ചുമതല ഖാസിം റഹ്‌മാനിക്ക്‌ 
വയനാട്‌ മുസ്ലിം യതീംഖാന ബഹ്‌റൈന്‍ ചാപ്‌റ്റര്‍
അലി കൊയിലാണ്ടിക്ക്‌ യാത്രയപ്പ്‌ നല്‍കിയപ്പോള്‍ 
മനാമ: കെ.എം.സി.സി സെക്രട്ടറിയേറ്റ്‌ അംഗവും വയനാട്‌ മുസ്ലിം യതീംഖാന (ഡബ്ലിയു.എം.ഒ) ബഹ്‌റൈന്‍ ചാപ്‌റ്റര്‍ ജന.സെക്രട്ടറിയുമായിരുന്ന അലി കൊയിലാണ്ടിക്ക്‌ വയനാട്‌ മുസ്ലിം യതീംഖാന ബഹ്‌റൈന്‍ ചാപ്‌റ്റര്‍ യാത്രയയപ്പ്‌ നല്‍കി. മനാമ കെ.എം.സി.സി ആസ്ഥാനത്ത്‌ സംഘടിപ്പിച്ച ചടങ്ങില്‍ ഖാസിം റഹ്‌മാനി പ്രാര്‍ത്ഥന നടത്തി. പി. അബ്‌ദുല്‍ ഹമീദ്‌ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷത വഹിച്ചു. എസ്‌.വി.ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. റോണ കരീം ഹാജി ഉപഹാര സമര്‍പ്പണം നടത്തി. അസൈനാര്‍ കളത്തിങ്ങല്‍, എന്‍.കെ. മൂസഹാജി, പി.വി. മൊയ്‌തു, സിദ്ധീഖ്‌ വെള്ളിയോട്‌, ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, ഉമറുല്‍ ഫാറൂഖ്‌ ഹുദവി, സി.എഛ്‌. ത്വയ്യിബ്‌ ഫൈസി, എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, കെ.കെ.സി. മുനീര്‍, ടി.പി. മുഹമ്മദലി, ശറഫുദ്ധീന്‍ മാരായമംഗലം സ്വാഗതവും എ.പി.ഫൈസല്‍ വില്ല്യാപള്ളി നന്ദിയും പറഞ്ഞു.
ഡബ്ലിയു.എം.ഒ. ബഹ്‌റൈന്‍ ചാപ്‌റ്റര്‍ ജന.സെക്രട്ടറി ചുമതല ഖാസിം റഹ്‌മാനിക്ക്‌ 
മനാമ: വയനാട്‌ മുസ്ലിം യതീംഖാന ബഹ്‌റൈന്‍ ചാപ്‌റ്റര്‍ ജന.സെക്രട്ടറിയായി ഖാസിം റഹ്‌മാനിയെ തിരഞ്ഞെടുത്തു. നിലവില്‍ ജന.സെക്രട്ടറിയായിരുന്ന അലി കൊയിലാണ്ടിയുടെ ഒഴിവിലേക്കാണിത്‌. മനാമ കെ.എം.സി.സി ആസ്ഥാനത്ത്‌ സംഘടിപ്പിച്ച അലി കൊയിലാണ്ടിക്കുള്ള യാത്രയയപ്പ്‌ ചടങ്ങിലാണ്‌ ജന സെക്രട്ടറിയായി ഐക്യകണ്‌ഠേനെ ഖാസിം റഹ്മാനിയെ തിരഞ്ഞെടുത്തത്‌. നിലവില്‍ കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ റഹ്‌മാനീസ്‌ ബഹ്‌റൈന്‍ ചാപ്‌റ്ററിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ ഖാസിം റഹ്‌മാനി വയനാട്‌ ജില്ലയിലെ പടഞ്ഞാറത്തറ സ്വദേശിയാണ്‌. വിശദ വിവരങ്ങള്‍ക്ക്‌ 34007356 ല്‍ ബന്ധപ്പെടുക.