"സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന്" SKSSF കാമ്പയിന്‍ മേഖലാ സമ്മേളനങ്ങള്‍ ആരംഭിച്ചു

കാസറകോട്: സുകൃതങ്ങളുടെ സമുദ്ദാരണത്തിന്ന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംഘടനാ കാമ്പയിന്റെ ഭാഗമായുള്ള കാസറകോട് ജില്ലയിലെ മുഴുവന്‍ മേഖലകളിലുംസമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ഇബ്രാഹിം ഫൈസി ജെഡിയാര്‍,ഹാഷിം ദാരിമി ദേലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹമീദ് ഫൈസി കൊല്ലമ്പാടി,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,മുനീര്‍ ഫൈസി ഇടിയടുക്ക,ഷമീര്‍മൗലവികുന്നുങ്കൈ,മുഹമ്മദലി മൗലവി പടന്ന,യൂനുസ് ഹസനി,സലാം ഫൈസി പേരാല്‍,മഹ്മൂദ് ദേളി,കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍,റഷീദ് ഫൈസി ആറങ്ങാടി,മുഹമ്മദ് ഫൈസി കജ,മൊയ്തീന്‍ ചെര്‍ക്കള,ഖലീല്‍ ഹസനി ചൂരി,യൂസുഫ് വെടിക്കുന്ന്,സിദ്ദീഖ്‌ബെളിഞ്ചം,യൂസുഫ്ആമത്തല, സുബൈര്‍ നിസാമി കളത്തൂര്‍ ,ഫാറൂഖ് കൊല്ലമ്പാടി,ഹാരിസ് ഹസനി മെട്ടമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മേഖലാ സമ്മേളനങ്ങളുടെ ജില്ലാ തല ഉല്‍ഘാടനം പെരുമ്പട്ട മേഖലയുടെ സമ്മേളനത്തോടെ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.വിവിധ മേഖലകളുടെ സമ്മേളനം നവമ്പര്‍ 2 ന് കുമ്പള,നവമ്പര്‍ 8 ന് ബദിയടുക്ക,നവമ്പര്‍ 10 ന് തൃക്കരിപ്പൂര്‍,കാസറകോട് മേഖല നവമ്പര്‍ 21,കാഞ്ഞങ്ങാട് മേഖല നവമ്പര്‍ 29,മഞ്ചേശ്വരം മേഖല നവമ്പര്‍ 23,ഉദുമ മേഖല നവമ്പര്‍ 24,നീലേശ്വരം,ചെര്‍ക്കള മേഖല നവമ്പര്‍ അവസാന വാരം,മുള്ളേരിയ മേഖല നവമ്പര്‍ 15 തിയ്യതികളില്‍ നടക്കും.മേഖലാ സമ്മേളനങ്ങളുടെ ഭാഗമായി സന്ദേശ യാത്രകള്‍,വിളംബര റാലികള്‍ ശാഖാ കണ്‍വെന്‍ഷനുകള്‍ എന്നിവ സംഘടിപ്പിക്കും.