![]() |
Add caption |
തളിപ്പറമ്പ്: കൊട്ടില-ഓണപ്പറമ്പ് നൂറുല്‍ ഇസ്‌ലാം മദ്രസയ്ക്ക് തീവെച്ച് അമൂല്യഗ്രന്ഥങ്ങളടക്കം കത്തിച്ചസംഭവത്തില്‍ വിവിധ സംഘടനകള്‍ ശക്തമായി അപലപിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, ബഷീറലി ശിഹാബ് തങ്ങള്‍, ലോക പണ്ഡിതസഭാംഗം മുഹമ്മദ് നദ്‌വി കൂരിയാട്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.എം.സ്വാദിഖ് മുസലിയാര്‍, മദ്രസ മാനേജ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കോട്ടപ്പുറം അബ്ദുള്ള, മണിയൂര്‍ മുഹമ്മദ് മൗലവി, എ.എ.ചേളാരി എന്നിവർക്കു പുറമെ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍, എം.വി.ജയരാജന്‍,ടി.വി.രാജേഷ് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.പി.ഉണ്ണികൃഷ്ണന്‍,വി.കെ.വമ്പന്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കെ.പി.സഹദേവന്‍, കെ.കെ.രാഗേഷ്, ഒ.വി.നാരായണന്‍, എം.പ്രകാശന്‍ തുടങ്ങിയവര്‍ മദ്രസ സന്ദര്‍ശിച്ചു. പ്രദേശത്ത് പോലീസ് പട്രോളിങ്ങ് ശക്തമാക്കി അന്വേഷണം ഉഊർജിതമാക്കിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചുവരുന്നു.കെട്ടിടത്തിനകത്ത് തീവെച്ചതായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
വിരലടയാളം, ഫൊറന്‍സിക് റിപ്പോര്‍ട്ട്, മൊബൈല്‍ ടവര്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുന്നത്. കാര്യമായ രാഷ്ട്രീയപ്രശ്‌നങ്ങളൊന്നുമില്ലാത്ത ഓണപ്പറമ്പിന് സമീപം അടിപ്പാലം റോഡരികില്‍ പോലീസ് മായ്ച്ചുകളഞ്ഞ ചുവരെഴുത്തിന്മേല്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വീണ്ടും എഴുതിയിരുന്നു. ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോള്‍ ചുവരെഴുതി 11മണിയോടെ വീട്ടിലേക്ക് പോയതായാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അറിയിച്ചത്.