ഉസ്താദ് ഡോ.ബഹാഉദ്ദീന്‍ നദ്‌വിയുടെ ഇറാന്‍ പര്യടനം സത്യമറിയേണ്ടവര്‍ക്ക് ഒരു കുറിപ്പ്

ഹുവന്ദ്യരായ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഉസ്താദിന്റെ ഇറാന്‍ പര്യടനവും ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സിലെ പ്രബന്ധാവതരണവുമെല്ലാം ചിലര്‍ വിവാദമാക്കിയിരിക്കുകയാണ്. സത്യത്തില്‍ ഉസ്താദ് എന്തിനാണ് പരിപാടിയില്‍ പങ്കെടുത്തെതെന്നോ ഏത് വിഷയത്തിലാണ് ഉസ്താദിന്റെ പ്രബന്ധമെന്നോ അറിയാതെയാണ് ഇക്കൂട്ടര്‍ വിവാദമുന്നയിക്കുന്നത്. ഇറാനിലെ തെഹ്‌റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമാം അലി റിസേര്‍ച്ച് സെന്ററിനു കീഴിലുള്ള ഇമാം അലി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന അല്‍ഗദീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ സുന്നിപക്ഷം അവതരിപ്പിക്കാനാണ് ആഗോള മതപണ്ഡിത സഭാംഗമായ ഉസ്താദിനെ ക്ഷണിച്ചിട്ടുള്ളത്. അതു തന്നെ ഔദ്യോഗികമായി ഇമെയില്‍ വഴിയും.
ഈദുല്‍ ഗദീറിന്റെ ചരിത്ര പിന്‍ബലം ഇങ്ങനെയാണ്
പ്രവാചകന്‍ തിരുമേനിയും അവിടുത്തെ സ്വഹാബത്തും ഹജ്ജത്തുല്‍വിദാഇന് ശേഷം മദീനയിലേക്ക് തിരിച്ചു പോകവെ വഴിമധ്യേ ഗദീര്‍ ഗും എന്ന തടാകത്തിനടുത്ത് വിശ്രമിക്കാനിരുന്നു. ഇവിടെ വെച്ച് പ്രവാചകന്‍ തിരുമേനി (സ്വ) മഹാനായ അലി(റ)നെ പ്രകീര്‍ത്തിച്ചും മഹാനസുകളെ മിക്ക പണ്ഡിതരും സ്വഹീഹായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിജ്‌റ പത്താം വര്‍ഷം ദുല്‍ ഹിജ്ജ 18 നാണ ഈ സംഭവം നടന്നത്. തിരുമേനി (സ)യുടെ ഈ പ്രഭാഷണം ഉദ്ധരിച്ച് ശിയാക്കള്‍ പ്രഥമ ഖലീഫക്ക് അര്‍ഹന്‍ അലി (റ) യാണെന്ന് വാദിക്കുകയും പ്രസ്തുത ദിവസത്തെ ഈദുല്‍ ഗദീറായി ആഘോഷിക്കുകയും ചെയ്യുന്നു.
എന്നാല്‍ സുന്നി പണ്ഡിതന്മാരുടെ പക്ഷം, പ്രവാചകന്‍ തിരുമേനിയുടെ ഈ പ്രഭാഷണം അലി (റ) ശ്രേഷ്ഠതകള്‍ അനുചരര്‍ക്ക് ബോധ്യപ്പെടുത്താനും മഹാനവര്‍കളെ വിമര്‍ശിച്ചിരുന്ന മുനാഫിഖീങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മഹത്വവും നീതി നിഷ്ഠയും ബോധ്യപ്പെടുത്തികൊടുക്കാനും മാത്രമാണ്. അതെല്ലാതെ പ്രഥമ ഖലീഫ അലി (റ)വാണെന്ന് ് ഇതിലൂടെ പ്രവാചകന്‍ ജനങ്ങള്‍ക്ക് വസിയ്യത്ത് നല്‍കിയിട്ടില്ല. 
ശിയാക്കള്‍ ഈദുല്‍ ഗദീറിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും തെഹ്‌റാനില്‍ രാജ്യാന്തര കോണ്‍ഫ്രന്‍സ് നടത്താറുണ്ട്. ഈ വര്‍ഷം നടക്കുന്ന പരിപാടിയില്‍ ചരിത്രത്തിലെ ഗദീര്‍ സംഭവത്തെ കുറിച്ചുള്ള സുന്നി പക്ഷം അവതരിപ്പിക്കാനാണ് ദാറുല്‍ ഹുദാ വി.സിയും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഉസ്താദിനെ ക്ഷണിച്ചത്. ഇന്നും നാളെയുമായി നടക്കുന്ന കോണ്‍ഫ്രന്‍സില്‍ ™j~¬dG ‡KOƒM ¢Sƒµ©fG ‡Ç¯Çc അതായത് ഇസ്‌ലാമിക ചരിത്രത്തില്‍ അല്‍ഗദീറിന്റെ പ്രതിഫലനങ്ങള്‍ എന്ന വിഷയത്തില്‍ ഉസ്താദ് പ്രബന്ധമവതരിപ്പിക്കും.
സത്യത്തില്‍ മഹാനായ അബുല്‍ ഹസനുല്‍ അശ്അരി (റ) ചെയ്ത ധര്‍മമാണ് ഉസ്താദ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിലൂടെ നിര്‍വ്വഹിച്ചത്. മഹാനവര്‍കള്‍ മുഅതസിലി വിഭാഗക്കാര്‍ക്കിടയില്‍ ചെന്നാണ് അവര്‍ക്കെതിരെ സംസാരിച്ചിരുന്നത്. ഒരിക്കല്‍ അവിടുത്തെ ശിഷ്യഗണങ്ങള്‍ മഹാനവര്‍കളോട് ഇവ്വിഷയകമായി സംസാരിച്ചോള്‍ അവിടെന്ന് മറുപടി നല്‍കിയത് ഇങ്ങനെയാണ്. അവര്‍ നമ്മുടെ ആശയത്തിലേക്കോ നാം അവരിലോക്കോ പോകുന്നില്ല, എന്നുകരുതി അള്ളാഹുവിന്റെ ദീന്‍ അവരോട് പറയാതിരിക്കാന്‍ പറ്റില്ലല്ലോ. അത് കൊണ്ടാണ് ഞാന്‍ അവര്‍ക്കിടയില്‍ ചെന്ന് അഹ്‌ലുസുന്നയുടെ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സത്യത്തില്‍ ഇത് തന്നെയാണ് ബഹുവന്ദ്യരായ ബഹാഉദ്ദീന്‍ ഉസ്താദും ചെയ്തത്. ശിയാ വിഭാഗക്കാരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ചെന്ന് അഹ്‌ലു സുന്നയുടെ ആശയം സംസാരിക്കുന്നു. അത് തന്നെയെല്ലേ ചെയ്യേണ്ടത്.
സത്യം തിരിച്ചറിയാതെ വിമര്‍ശിക്കുന്ന മുടിയന്മാരും വ്യാജ ത്വരീഖത്തുകാരും എന്തൊരു കാര്യത്തിനാണ് ഇങ്ങനെ തീ നിറച്ച് പേനയുന്തുന്നെതെന്ന് മനസ്സിലാക്കുന്നില്ല. ഇന്‍ശാഹ് അല്ലാഹ് ഉസ്താദ് തിരിച്ചെത്തിയതിന് ശേഷം പ്രബന്ധത്തിന്റെ മലയാള പതിപ്പ് പ്രകാശിതമാകുന്നതാണ്. എന്തിനാണ് പര്യടനമെന്നും എന്തായിരുന്നു പ്രസംഗിച്ചിരുതെന്നും അതിലൂടെ മനസ്സിലാക്കാം-CHR