ഡോ. ബഹാഉദ്ദീന്‍ നദ്‌വി |
തിരൂരങ്ങാടി: പതിനെട്ട് വയസ്സിന് താഴെയുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം തെറ്റാണെന്ന് പറയുന്നത് ശരീഅത്ത് വിരുദ്ധമാണെന്ന് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. ഇസ്‌ലാമിക ശരീഅത്തില്‍ വിവാഹം ചെയ്തുകൊടുക്കുന്നതിന് പ്രത്യേക വയസ്സ് നിര്‍ണ്ണയിക്കാത്ത സാഹചര്യത്തില്‍ പതിനെട്ടിന് താഴെയുള്ള വിവാഹം പാടില്ലെന്ന് പറയുന്നത് ശരീഅത്ത് വിരുദ്ധമാണ്. പല യൂറോപ്യന്‍- അമേരിക്കന്‍ രാജ്യങ്ങളില്‍ പോലും നമ്മുടെ ആധുനികരുടെ ഭാഷയിലുള്ള ശൈശവ വിവാഹം നിയമാനുസൃതമാണെന്ന് പൊതുസമൂഹം ചിന്തിക്കേണ്ടതുണ്ട്. ശരീഅത്ത് സംരക്ഷണത്തിനായി നിലകൊള്ളുന്ന സമസ്തക്ക് യാഥാര്‍ത്ഥ്യം പറയുന്നതില്‍ ആരേയും മുഖം നോക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ( പ്രസിഡന്റ്), വി.പി അഹമദ് ഹാജി പുതുപ്പറമ്പ്, അഹമദ്കുട്ടി ബാഖവി പാലത്തിങ്ങല്‍, എ.ടി.എം കുട്ടി മൗലവി ഉള്ളണം (വൈ.പ്രസി), മുഹമ്മദ് ഇസ്ഹാഖ് ബാഖവി ചെമ്മാട് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഖാദിര്‍ ബാഖവി, സുബൈര്‍ ബാഖവി, അബ്ദുല്‍ അസീസ് ദാരിമി, സി.എച്ച് ശരീഫ് ഹുദവി ( ജോ.സെക്ര), സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് (ട്രഷറര്‍).