ബഹ്‌റൈന്‍ സമസ്‌ത ആദര്‍ശ സമ്മേളനം ഇന്ന്‌ മനാമ പാകിസ്‌ഥാന്‍ ക്ലബില്‍

സി.എച്ച് ത്വയ്യിബ്‌ഫൈസിമുഖ്യപ്രഭാഷണം നിർവഹിക്കും
മനാമ: സമസ്‌തകേരളസുന്നീജമാഅത്ത്‌ ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനം ഇന്ന്‌ (4/10/13) രാത്രി 8:30ന്‌ പാകിസ്‌ഥാന്‍ ക്ലബില്‍വെച്ച്‌ നടക്കും. വ്യാജമുടിക്കാരുടെ പുതിയവെളിപ്പെടുത്തലുകള്‍ എന്ന വിഷയത്തില്‍സമസ്‌തകേരള ജംഇയ്യത്തുല്‍ഉലമതിരൂരങ്ങാടിതാലൂക്‌ ജനറല്‍സെക്രട്ടറിയും യു.എ.ഇ സുന്നീകൌണ്‍സില്‍ മുന്‍ ജനറല്‍സെക്രട്ടറിയുമായ പ്രമുഖപണ്ഡിതന്‍ സി.എച്ച് ത്വയ്യിബ്‌ഫൈസിമുഖ്യപ്രഭാഷണം നടത്തും. സയ്യിദ്‌ ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്ന സംഗമത്തില്‍ഉമറുല്‍ ഫാറൂഖ്‌ഹുദവി, മുഹമ്മദലി ഫൈസിവയനാട്‌, ഹംസ അന്‍വരി മോളൂര്‍തുടങ്ങിയപ്രമുഖവ്യക്തികളും നേതാക്കളുംസംബന്ധിക്കും.