"ആ കേശം വ്യാജം തന്നെ" SKSSF വിശദീകരണ സമ്മേളനം ഇന്ന് ബദിയടുക്കയില്‍

ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ്‌സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാ ലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ബദിയടുക്ക മേഖലാ സമ്മേളനം ഒക്‌ടോബര്‍ 5 ന് ശനിയാഴ്ച്ച ഇന്ന് വൈകുന്നേരം 4.30ന് ബദിയടുക്ക അപ്പര്‍ ബസാറിലെ ഗുരുസദനം ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.ബാവ മുസ്ലിയാര്‍ നഗറില്‍ വെച്ച് നടക്കും. പരിപാടി പ്രമുഖ പണ്ഡിതന്‍ കാന്തപുരം അബ്ദുല്‍ ബാരി ബാഖവി ഉല്‍ഘാടനം ചെയ്യും.വ്യാജകേശം നിഗൂഢതകള്‍ പുറത്ത് എന്ന വിഷയം മുസ്തഫ അഷ്‌റഫി കക്കുംപടി എല്‍.സി.ഡി.ക്ലിപ്പിംഗ് സഹിതം അവതരിപ്പിക്കും.