വ്യാജ കേശം ഒറിജിനലാക്കാന്‍ വേണ്ടി വിഘടിതര്‍ പൂനൂരില്‍ നടത്തിയ കുപ്രചരണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി കഴിഞ്ഞ ദിവസം പൂനൂരില്‍ നടന്ന സമസ്‌ത വിശദീകരണ സമ്മേളനം ശ്രദ്ധേയമായി. വ്യാജ കേശ വിവാദത്തില്‍ പ്രമാണ ബന്ധിതമായി സംവാദം നടത്താനുള്ള പേരോട് അബ്‌ദുറഹ് മാന്‍ സഖാഫിയുടെ വെല്ലുവിളി തങ്ങള്‍ സ്വീകരിക്കുന്നതായും എവിടെ വെച്ചും തങ്ങള്‍ സംവാദത്തിന് തയ്യാറാണെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. സംവാദത്തിന് തയ്യാറുണ്ടെങ്കില്‍ താമരശ്ശേരി മേഖലാ SKSSF മായി ബന്ധപ്പെടാനും തിയ്യതി നിശ്ചയിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് മുജീബ് ഫൈസി പൂലോടും 'ഖീല' പറഞ്ഞു നടക്കുന്ന 'കാന്തപുരത്തെ മുദരിസിനെ' കൂടി തന്റെ മുമ്പില്‍ കൊണ്ടുവന്ന് സംവാദം നടത്താന്‍ വിഘടിതര്‍ തയ്യാറാവണമെന്ന് ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കവും പ്രഖ്യാപിച്ചു. സമ്മേളനത്തിലെ പ്രമുഖരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.