Showing posts with label Vivadam. Show all posts
Showing posts with label Vivadam. Show all posts

നബിദിനാഘോഷം; മുജാഹിദുകളെ മുട്ടുകുത്തിച്ച കണ്ണൂര്‍-കന്പില്‍ സംവാദം (SKICR Record)

നബിദിനാഘോഷത്തെ കുറിച്ച് കഴിഞ്ഞ ദിവസം കണ്ണൂര്‍-കന്പില്‍ നടന്ന സംവാദം  വഹാബികളുടെ ആശയ പാപ്പരത്തം വെക്തമാക്കുന്നതായിരുന്നു. സംവാദത്തെ അവലോകനം ചെയ്ത് സുന്നീ വിഭാഗം മധ്യസ്ഥന്‍ അശ്രഫ് തളിപ്പറംബ് എഴുതുന്നു-
കഴിഞ്ഞ ദിവസം കംബില്‍ നടന്ന സംവാദം മുജാഹിദ് ജിന്ന് വിഭാഗത്തിന്‍റെ ആശയ പാപ്പരത്തം വെളിവാകുന്നതായിരുന്നു. നബിദിനാഘോഷം ശിര്‍ക്കാണെന്ന് കവല പ്രസംഗം നടത്തുന്ന ഇക്കൂട്ടര്‍ വ്യവസ്ഥ തയാറാക്കുംബോള്‍ പോലും അവരുടെ വാദമായി നബിദിനാഘോഷം ശിര്‍ക്കാണെന്ന് എഴുതാന്‍ തയാറായില്ല. മാത്രമല്ല, ഈ വിഷയത്തില്‍ സുന്നികളുടെ വിജയം മുന്‍കൂട്ടി കണ്ടിരുന്ന KNM  
ഔദ്യോഗിക വിഭാഗം ഈ പരിപാടിയുമായി മുജാഹിദ് വിഭാഗത്തിന് യാതൊരു ബന്ധവുമില്ലെന്ന്‍നും ആര് ജയിച്ചാലും തോറ്റാലും ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല എന്ന് അറിയിച്ച് ഒരു കത്ത് SKJM പ്രവര്‍ത്തകരെ ഏല്പിച്ചിരുന്നു.  സംവാദത്തില്‍ സുന്നി വിഭാഗത്തിന്‍റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ ജിന്ന് വിഭാഗം തയാറായില്ല. അവര്‍ വിതരണം ചെയ്ത ലഘുലേഖകളില്‍ നബി (സ) യുടെ വഫാത്ത് ദിനം റ.അവ്വല്‍ 12 ആണ് എന്ന കാര്യത്തില്‍ പണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു എന്ന്  എഴുതിയത് സുന്നീ വിഭാഗം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ അത് സമ്മതിച്ച് ലഘുലേഖ വേറെ അടിക്കാമെന്നാണ് ഫൈസല്‍ മൗലവി പറഞ്ഞത്.
ഇത് പോലെ പല വിഷയങ്ങള്‍ക്കും ലാഘവത്തോടെയാണ് ജിന്ന് വാഭാഗം മറുപടി പറഞ്ഞത്. മാത്രമല്ല, നബിദിനം ഏറ്റവും ശ്രേഷ്ഠമായ ദിനമാണെന്നും അത് ലൈലത്തുല്‍ ഖദ്റിനേക്കാള്‍ പുണ്യമേറിയതാണെന്നും K.M മൗലവിയും മറ്റും എഴുതിയത് ചൂണ്ടിക്കാണിച്ചപ്പോഴും മുജാഹിദ് കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഒടുവില്‍ അവസാന മറുപടി സമയം ജിന്ന് വിഭാഗത്തിന് ആയതിനാല്‍ അത് ദുരുപയോഗം ചെയ്യാനാണ് അവര്‍ ശ്രമിച്ചത്. അവസാന ചോദ്യ സമയത്ത്, നബി( സ ) യുടെ ജനനത്തിന്‍റെ പേരില്‍ മൂത്താപ്പയായ അബൂലഹബ് അടിമ സ്ത്രീയെ മോചിപ്പിക്കുകയും അതിന്‍റെ കാരണമായി എല്ലാ തിന്‍കളാഴ്ചയും നരകത്തില്‍ നിന്ന് ഒരു വെള്ളം കിട്ടുന്ന സംഭവം സഹീഹുല്‍ ബുഖാരിയില്‍ നിന്ന് ഉദ്ദരിച്ച് സലീം ഇര്‍ഫാനി ചോദിച്ചു.
എന്നാല്‍ ഇനി സുന്നികള്‍ക്ക് മൈക്ക് ഇല്ല എന്ന് മനസ്സിലാക്കിയ മുജാഹിദ്കാര്‍ ആ ഹദീസ് നിഷേധിച്ചു.
അതോടെ സദസ്സ് ഇളകി.അയാള്‍ സംസാരം നിര്‍ത്തിയ ഉടന്‍  പെട്ടെന്ന് മൈക്ക് എടുത്ത് പരിപാടി പിരിച്ചുവിട്ടതായി മുജാഹിദ് മധ്യസ്ഥന്‍ പറയുകയായിരുന്നു. എന്നാല്‍ സുന്നീ മധ്യസ്ഥനായ ഈ വിനീതന്‍ സുന്നീ പണ്ഡിതര്‍ ആ ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ നിന്ന് കാണിക്കാന്‍ അല്പം സമയം അനുവദിച്ചുകൂടെയെന്ന് ചോദിച്ചു. എന്നാല്‍ ഫൈസല്‍ മൗലവി എന്‍റെയടുത്ത് വന്ന് അത് ഇപ്പോള്‍ വേണ്ടയെന്നും വേണമെന്‍കില്‍ അടുത്ത വ്യവസ്ഥക്ക് ഇരിക്കാമെന്നും പറയുകയായിരുന്നു. മാത്രമല്ല അവരുടെ മധ്യസ്ഥനും അവരുടെ പണ്ഡിതരും പ്രവര്‍ത്തകരും എന്നോട് നിങ്ങളുടെ പ്രവര്‍ത്തകരോട് പുറത്ത് പോകാന്‍ പറയൂവെന്നും വ്യവസ്ഥ പ്രകാരമുള്ള ചോദ്യോത്തരം കഴിഞ്ഞതിനാല്‍ ഇനി സമയം അനുവദിക്കാന്‍ പറ്റില്ല എന്ന് പറയുകയായിരുന്നു. നിങ്ങളുടെ പ്രവര്‍ത്തകര്‍ പോയതിന് ശേഷമേ ഞങ്ങള്‍ക്ക് പോകാന്‍ കഴിയൂ എന്ന് അവര്‍ പറഞ്ഞതിനാല്‍ സുന്നീ പ്രവര്‍ത്തകരോട് പുറത്തേക്ക് പോകാന്‍ അപേക്ഷിക്കുകയായിരുന്നു..സദസ്സിലുള്ള സാധാരണക്കാര്‍ പോലും ജിന്ന് വിഭാഗം നേതാക്കളോട് പലതും ചോദിക്കുന്നുണ്ടായിരുന്നു. സുന്നികളെ ശാന്തരാക്കാന്‍ കഠിന ശ്രമം തന്നെ വേണ്ടി വന്നു്.
സംവാദത്തിന്‍റെ തുടര്‍ ഭാഗങ്ങള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിഘടിത വിഭാഗത്തിനെതിരെ കടുത്ത വെല്ലുവിളികളുയര്‍ത്തി കുറ്റ്യാടിയില്‍ വിശദീകരണ സമ്മേളനം

ജിശാന്‍ മാഹി, മുഹമ്മദ് യാമന്തളി, അന്‍സാര്‍ മാസ്റ്റര്‍ എന്നിവരുടെ സുപ്രധാന വെളിപ്പെടുത്തലുകള്‍ (RECORD)
സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന തത്സമയ സംപ്രേഷണത്തില്‍ നിന്ന്. പ്രോഗ്രാമിന്‍റെ കൂടുതല്‍ റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പാണക്കാട് തങ്ങന്മാരുടെ ഫോട്ടോയും പേരും ദുരുപയോഗം ചെയ്ത് സുഡാപ്പികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം

വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ ഫോട്ടോയും പാണക്കാട് ഹാമിദലി തങ്ങളുടെ പേരും ദുരുപയോഗം ചെയ്ത് എസ്.ഡി.പി.ഐ നോട്ടീസ് പുറത്തിറക്കി.
യഥാര്‍ഥ സമാധാനം ഒരു സ്വപ്നമാകാതിരിക്കാന്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വിജയപ്പിക്കുക എന്ന തലക്കെട്ടിലാണ് നോട്ടീസ് പ്രസിദ്ധീകരിച്ചത്. നാദാപുരം ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരില്‍ അച്ചടിച്ചു വിതരണം ചെയ്യുന്ന നോട്ടീസിലാണ് ഈ വ്യാജ പ്രചാരണം. പാണക്കാട് ഹാമിദലി ശിഹാബ് തങ്ങള്‍ എന്ന പേരില്‍ അബ്ബാസലി തങ്ങളുടെ ഫോട്ടോയാണ് നല്‍കിയിരിക്കുന്നത്. ഇത്തരം വിലകുറഞ്ഞ വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. 

ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവിന്‍റെ ചാനല്‍ അഭിമുഖവും യാഥാര്‍ത്ഥ്യവും (Report With Sound)

ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസിയുടെ വിശദീകരണം
ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന പ്രചാരണം വാസ്തവവിരുദ്ധം: ഹമീദ് ഫൈസി
കോഴിക്കോട്: ഫാസിസത്തിനെതിരേ ശക്തമായ നിലപാടെടുത്ത ഇടതുപക്ഷത്തെ വരുന്ന തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണമെന്ന നിലയില്‍ തന്റെ പേരില്‍ ഒരു ചാനല്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും ആരും തെറ്റിദ്ധരിക്കരുതെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവനയില്‍ പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന സമസ്തയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടില്‍ ഒരുമാറ്റവും ഇല്ല. ദാദ്രി കൊലപാതകത്തെ സംബന്ധിച്ച് ചോദിച്ച ലേഖകന്‍ തെരഞ്ഞെടുപ്പിനെ കുറിച്ചോ, പിന്തുണയെക്കുറിച്ചോ വോട്ട് രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചോ ഒരക്ഷരംപോലും ചോദിക്കുകയോ താന്‍ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ മതേതരത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഫാസിസമാണെന്നും ഫാസിസത്തിനെതിരേ ഇടതുപക്ഷ കക്ഷികള്‍ പ്രത്യേകിച്ച് സി.പി.എം എടുത്ത സമീപനം അഭിനന്ദനാര്‍ഹമാണെന്നും ആ വിഷയത്തില്‍ അവര്‍ എല്ലാ പിന്തുണയും അര്‍ഹിക്കുന്നതാണെന്നും ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.
എസ്.എഫ്.ഐ നടത്തുന്ന ബീഫ് ഫെസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത്തരത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന സമര പരിപാടികളോട് യോജിപ്പില്ലെന്നും ഫാസിസത്തിനെതിരേ മുസ്്‌ലിംലീഗ് ശക്തമായ നിലപാടെടുക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയായ ലീഗല്ല ഈ വിഷയത്തില്‍ ശക്തമായ നടപടിയെടുക്കേണ്ടതെന്നും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള ഇതര കക്ഷികളാണെന്നും ചൂണ്ടിക്കാണ്ടി. ഇതിനപ്പുറം ഒരു വാക്കുപോലും പറഞ്ഞതായി ആ ലേഖകന് ചൂണ്ടിക്കാണിക്കാനാകില്ല. വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് ഒരു പ്രസ്ഥാനത്തെ സമൂഹ മധ്യേ തെറ്റിദ്ധരിപ്പിക്കുന്ന അങ്ങേയറ്റം ജുഗുപ്താസവഹവും നിന്ദ്യവുമായ പ്രവര്‍ത്തനം ഒരു മത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ചാനലില്‍ വരുന്നത് പ്രതിഷേധാര്‍ഹമാണ്. അദ്ദേഹം പറഞ്ഞു.
ഉസ്താദിന്‍റെ ചാനല്‍ അഭിമുഖവും അതുമായി ബന്ധപ്പെട്ട് വൈകുന്നേരം ഇതേ ചാനലില്‍ നടന്ന ചര്‍ച്ചയും താഴെ നല്കുന്നു..

സമസ്ത: രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല: എസ്.വൈ.എസ്

 കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന് 1979 നവംബര്‍ 29ന് ചേര്‍ന്ന മുശാവറ ആധികാരികമായി തീരുമാനിച്ചിട്ടുണ്ടണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതായി തീരുമാനിച്ചിട്ടില്ലെന്നും സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ ഹാജി കെ മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അബ്ദുസമദ് പൂക്കോട്ടൂര്‍, ട്രഷറര്‍ അബ്ദുറഹിമാന്‍ കല്ലായി എന്നിവര്‍ പ്രസ്താവിച്ചു.
ബാഫഖി തങ്ങളും, പൂക്കോയ തങ്ങളും, കണ്ണിയത്ത് ഉസ്താദും, ശംസുല്‍ ഉലമയും പഠിപ്പിച്ച പാഠവും മാതൃകയുമാണ് സമസ്തയുടെ മത-രാഷ്ട്രീയ നയങ്ങള്‍. ഇന്ത്യന്‍ മതേതരത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഫാഷിസമാണെന്നും ഫാഷിസത്തെ നേരിടുന്ന വിഷയത്തില്‍ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്നും ഫാസിസത്തെ ചെറുക്കാന്‍ മുസ്‌ലിം സംഘടിത ശക്തി പ്രബലപ്പെടുത്തി മതേതര പ്രസ്ഥാനങ്ങളെ കൂടുതല്‍ സഹായിക്കുകയും സഹകരിക്കുകയുമാണ് ചെയ്യേണ്ടണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയ ഭൂമിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അധികമൊന്നും ഇടമില്ലെന്ന് അവര്‍ തെളിയിച്ചിട്ടുണ്ടണ്ട്. ഇപ്പോഴും ബിഹാറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മതേതര ശക്തിയെ ദുര്‍ബലമാക്കുന്ന വിധം ഫാസിസ്റ്റുകള്‍ക്ക് സഹായമാകുന്ന രാഷ്ട്രീയ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചു കാണുന്നത്.

മുശാവറ ക്ലിപ്പ് - കാന്തപുരം വിഭാഗം വീണ്ടും അപഹാസ്യരായി- SKICR ഓണ്‍ലൈന്‍ ചര്‍ച്ച (Record)

വിഘടിത നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജിശാന്‍ മാഹിയും മുഹമ്മദ് യാമന്തളിയും വീണ്ടും രംഗത്ത്
കാന്തപുരം വിഭാഗം ഔദ്യോഗികമായി പുറത്താക്കി എന്നറിഞ്ഞിട്ടും കുരുവ‍ട്ടൂര്‍ ഹാഫിളിനു പിന്നില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെ, ദിവസങ്ങള്‍ക്കു മുന്പ് സ്വന്തം മുശാവറയുടെ ക്ലിപ്പെന്ന പേരില്‍ നേതൃത്വം പുറത്തിറക്കിയ 'നാടക'ത്തിലൂടെ വിഘടിതര്‍ വീണ്ടും അപഹാസ്യരായി.. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന ചര്‍ച്ചയുടെ 
റെക്കോര്‍ഡ് ഇവിടെ കേള്‍ക്കാം.. നൗഷാദ് താഴെക്കോട്(സുന്നിസം), മുഹമ്മദ് യാമന്തളി, ജിശാന്‍ മാഹി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

മുനവ്വറലി ശിഹാബ് തങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്ത നല്‍കിയ വിഘടിതര്‍ വെട്ടിലായി

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഊദ് എക്‌സ്‌പോ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമെന്നു തെളിഞ്ഞു.
ഒരു സ്വകാര്യ വ്യക്തിയുടെ ഊദ് കട ഉദ്ഘാടനം ചെയ്ത ഫോട്ടോയും വാര്‍ത്തയും മര്‍ക്കസ് സമ്മേളനത്തിന്റെ ഭാഗമാക്കി മാറ്റി മര്‍കസിന്റെ മീഡിയാസെല്ലില്‍ നിന്നും ചാനലുകളിലേക്കും പത്രങ്ങളിലേക്കും വാര്‍ത്തയായി അയക്കുകയായിരുന്നു.
മിക്ക പത്രങ്ങളും ചാനലുകളും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത മാറ്റിവച്ചെങ്കിലും ചില പത്രങ്ങള്‍ അന്വേഷണം നടത്താതെ പ്രസിദ്ധീകരിച്ചു വെട്ടിലാവുകയാണുണ്ടായത്. വാര്‍ത്ത നിഷേധിച്ചു മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവന ഇറക്കിയതോടെ കാന്തപുരം സുന്നികളുടെ വ്യാജ നടപടി ഒരിക്കല്‍കൂടി പുറത്തായി.
കട ഉടമ ഷംസുദ്ദീനും മര്‍കസ് വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. മൂന്ന് പീഡന കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കാന്തപുരം സുന്നി വിഭാഗം ഇതോടെ കൂടുതല്‍ പരിഹാസ്യരായിരിക്കുകയാണ്.
തങ്ങളുടെ ഉദ്ഘാടന സമയത്ത് കടയിലെത്തി ഫോട്ടോ എടുത്തതും അത് വ്യാപക പ്രചണത്തിന് മാധ്യമക്ക് നല്‍കിയതും  കാന്തപുരത്തിന്‍റെ മകന്‍ കൂടിയായ ഹക്കീം അസ്ഹരിയാണെന്നാണ് ആരോപണം. ഇദ്ധേഹത്തിന്  കടയുടമയുടെ ക്ഷണമില്ലെന്നു മാത്രമല്ല, ഈ പരിപാടിയില്‍ പങ്കെടുക്കെരുതെന്ന് വ്യക്തമായി പറഞ്ഞിരുന്നതായി കടയുടമയും പറഞ്ഞു.

പാറക്കടവ്‌ ബാലികാ പീഢനം; ജുഡീഷ്യല്‍ അന്വേഷണം വേണം: ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

സഖാഫിയോടുള്ള സംഘടനാ നിലപാട്‌ കാന്തപുരം വ്യക്തമാക്കണം
ബഹ്‌റൈനിൽ സമസ്‌ത കേന്ദ്രആസ്ഥാനത്ത്‌ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു 
കോഴിക്കോട്‌ : നാദാപുരം പാറക്കടവ്‌ ദാറുല്‍ ഹുദാ ഇംഗ്ലീഷ്‌ മീഡിയത്തില്‍ നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഉന്നത അന്വേഷണം നടത്തണമെന്നും നിരപരാധികളുടെ മേല്‍ വ്യഭിചാരകുറ്റമാരോപിക്കുകയും ഇരയെയും കുടുംബത്തെയും സമൂഹ മധ്യ പരിഹസിച്ച്‌ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്ന പേരോട്‌ അബ്‌ദുറഹ്‌ മാന്‍ സഖാഫിയോടുള്ള സംഘടനാ നിലപാട്‌ കാന്തപുരം വ്യക്തമാക്കണമെന്നും എസ്‌.വൈ.എസ്‌ സെക്രട്ടറിയും പ്രമുഖ പണ്‌ഢിതനുമായ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ബഹ്‌റൈനില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സമസ്‌ത ബഹ്‌റൈന്‍ ഘടകം ഇന്ന്‌(വെള്ളി)മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ബഹ്‌റൈനില്‍ എത്തിയ അദ്ധേഹം സമസ്‌ത മനാമ ഓഫീസില്‍ നടന്ന പത്ര സമ്മേളനത്തിലാണ്‌ സമൂഹ മന സാക്ഷിയെ ഞെട്ടിച്ച ബാലികാ പീഢനത്തിനെതിരെ ആഞ്ഞടിച്ചത്‌.
 കഴിഞ്ഞ മാസം 30-ാം തിയ്യതിയാണ്‌ നാലര വയസ്സുകാരിയെ സ്ഥാപനത്തില്‍ വെച്ച്‌ പീഢിപ്പിച്ചത്‌. എന്നാല്‍ സംഭവം നടന്നയുടനെ കേസൊതിക്കി തീര്‍ക്കാനും പ്രതികളെ രക്ഷപ്പെടുത്താനും വ്യഗ്രത കാണിച്ച  സ്ഥാപന മേധാവി ബാലികയെയും കുടുംബത്തെയും ആക്ഷേപിക്കുകയും സംഭവം നടന്നില്ലെന്ന്‌ വരുത്തി തീര്‍ക്കാനുള്ള ശ്രമവുമാണ്‌ നടത്തിയത്‌. പിന്നീട്‌ മുനീര്‍ എന്ന ബുദ്ധി മാന്ദ്യമുള്ള ഒരു ബസ്‌ ക്ലീനറുടെ മേല്‍ വ്യഭിചാര കുറ്റം ചുമത്തി പോലീസിനെയും രാഷ്‌ട്രീയക്കാരെയും കൂട്ടുപിടിച്ച്‌ കേസ്‌ അട്ടിമറിക്കാനും ശ്രമം നടത്തി. സംഭവത്തില്‍ പൊതു സമൂഹം ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ മുനീര്‍ പ്രതിയാക്കപ്പെടുകയും യഥാര്‍ത്ഥ പ്രതികളും രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഉന്നത ബന്ധമുള്ളതു കൊണ്ടാണ്‌ ഈ ഡമ്മി പ്രതിയെ പോലീസ്‌ സ്വീകരിച്ചതെന്നും അതു കൊണ്ട്‌ കേസന്വേഷണം ശരിയായി നടക്കാനും ഇരകള്‍ക്ക്‌ നീതി ലഭിക്കാനും ലോക്കല്‍ പോലീസിനെ ഒഴിവാക്കി

നോളജ്‌ സിറ്റിയില്‍ പുതിയ പള്ളിക്കെന്ന പേരില്‍ ഗള്‍ഫിലുടനീളം കാന്തപുരത്തിന്റെ പണപ്പിരിവ്‌

മനാമ:വ്യാജ കേശം സൂക്ഷിക്കാന്‍ 40 കോടി ചിലവില്‍ നിര്‍മ്മിക്കുമെന്ന്‌ പ്രഖ്യാപിച്ച മസ്‌ജിദുല്‍ ആസാറും ഇതിന്റെ പേരില്‍ പിരിച്ചെടുത്ത 40 കോടിയും വിസ്‌മൃതിയിലാഴ്‌ത്തി നോളജ്‌ സിററിയില്‍ പുതിയ പള്ളിക്കെന്ന പേരില്‍ ഗള്‍ഫുനാടുകളിലുടനീളം കാന്തപുരത്തിന്റെ തകൃതിയായ പണപ്പിരിവ്‌ നടക്കുന്നു.
കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ വിഘടിത വിഭാഗം സംഘടന നല്‍കിയ സ്വീകരണ സമ്മേളനത്തിലാണ്‌ പുതിയ പള്ളിയെയും പിരിവിനെയും കുറിച്ച്‌ കാന്തപുരം തന്നെ വ്യക്തമാക്കിയതും സ്വീകരണ സമ്മേളനത്തില്‍ വച്ചു തന്നെ ലക്ഷക്കണക്കിന്‌ രൂപ ശ്രോതാക്കളെ കൊണ്ട്‌ ഓഫര്‍ ചെയ്യിച്ചതും. 
കര്‍ണ്ണാടക യാത്ര കഴിഞ്ഞെത്തിയ കാന്തപുരത്തിന്‌ സ്വീകരണം എന്ന പേരില്‍ ബഹ്‌റൈന്‍ ഐ.സി.എഫ്‌ ആണ്‌ കഴിഞ്ഞ ദിവസം മനാമ പാക്കിസ്ഥാന്‍ ക്ലബ്ലില്‍ പരിപാടി സംഘടിപ്പിച്ചത്‌. കാന്തപുരത്തിന്റെ മകന്‍ ഡോ.അബ്‌ദുല്‍ ഹകീം അസ്‌ഹരിയായിരുന്നു ഉദ്‌ഘാടകന്‍. 
മര്‍കസ്‌ നോളജ്‌ സിറ്റിയെയും മര്‍കസിനെയും പരിചയപ്പെടുത്തി അസ്‌ഹരി വിശദമായി സംസാരിച്ചെങ്കിലും പുതിയ പള്ളിയെ കുറിച്ച്‌ പരാമര്‍ശം നടത്തിയതും പിരിവെടുത്തതും കാന്തപുരമാണ്‌. ഒരു മണിക്കൂറോളം നീണ്ട തന്റെ പ്രഭാഷണ മധ്യെയാണ്‌ തങ്ങളുടെ ഗള്‍ഫ്‌ സന്ദര്‍ശനോദ്ധേശവും പുതിയ പള്ളിയുടെ സ്ഥലമേറ്റെടുക്കുന്നതിന്നാവശ്യമായ പണപ്പിരിവും വ്യക്തമാക്കി കാന്തപുരം സംസാരിച്ചത്‌.

നോളജ്‌ സിറ്റി പദ്ധതിയില്‍ സാധാരണക്കാര്‍ക്കു കൂടി പങ്കാളിത്തമുണ്ടാക്കാന്‍ ശരീഅ സിറ്റിയും തയ്യാറാക്കാന്‍ തീരുമാനമുണ്ടെന്നും നോളജ്‌ സിറ്റിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ നിസ്‌കരിക്കാനുള്ള പള്ളിയും അവിടെ പണിയുന്നുണ്ടെന്നും അതിന്റെ സ്ഥലമേറ്റെടുക്കാന്‍ നിങ്ങള്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട്‌ 10 മിനിറ്റോളം പ്രഭാഷണം നിര്‍ത്തിവെച്ചാണ്‌ കാന്തപുരം പണപ്പിരിവ്‌ നടത്തിയത്‌. പാവപ്പെട്ടവന്റെ ഒരു രൂപയാണെങ്കിലും താന്‍ സ്വീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചും സ്വദഖയുടെ മഹത്വം വിശദീകരിച്ചും സാധാരണക്കാരായ പ്രവാസികളില്‍ നിന്നു പോലും വന്‍ തുകകളാണ്‌ ഇവിടെ നിന്നു മാത്രം ഓഫര്‍ ചെയ്യിച്ചത്‌. 
ഇപ്രകാരം പുതിയ പള്ളിയുള്‍ക്കൊള്ളുന്ന ശരീഅ സിറ്റിക്കായി ബഹ്‌റൈനില്‍ നിന്നും ഒരു കോടി രൂപ സ്വരൂപിക്കാനാണ്‌ ലക്ഷ്യമെന്ന്‌ വ്യക്തമാക്കിയ കാന്തപുരം ശേഷിക്കുന്ന തുക തങ്ങളുടെ സംഘടന മുഖേനെ ശേഖരിക്കണമെന്നു പറഞ്ഞാണ്‌ പ്രസംഗമവസാനിപ്പിച്ചത്‌.
ഇപ്രകാരം ജി.സി.സി രാഷ്‌ട്രങ്ങളിലുടനീളം സ്വീകരണ യോഗങ്ങളും മര്‍കസ്‌ പ്രചാരണ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ടെന്നും ദുബൈ, അബൂദാബി, കുവൈത്ത്‌, ഒമാന്‍ തൂടങ്ങിയ രാഷ്‌ട്രങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കുമെന്നും കാന്തപുരത്തോടൊപ്പമുള്ളവര്‍ 'സുപ്രഭാത'ത്തോട്‌ പറഞ്ഞു.

എസ്.എസ്.എഫ്‌ സമ്മേളനം; വിഘടിതരെ 'വിറപ്പിച്ച്' ജപ്‌തി നോട്ടീസ്‌

  എസ്.എസ്.എഫ്‌ സമ്മേളനം കഴിയുന്നതോടെ എതിരാളികള്‍ വിറച്ചു വിറച്ചു ചത്തു പോകുമെന്ന കാന്തപുരത്തിന്റെ കരിനാക്ക്‌ വിഘടിതരിലേക്ക്‌ തന്നെ തിരിച്ചടിക്കുന്നു.. പ്രസ്‌തുത സമ്മേളനത്തിന്റെ പേരില്‍ വിഘടിതരെ ഞെട്ടിച്ച്‌ ജപ്‌തി നോട്ടീസാണ്‌ നേതാക്കള്‍ക്ക്‌ കൈപ്പറ്റേണ്ടി വന്നിരിക്കുന്നത്‌. ജപ്‌തി വിവരം വിശദീകരിക്കുന്ന ഒരു പത്രവാര്‍ത്ത താഴെ:

സമസ്ത നിലപാട്; ചാനൽ വാർത്ത‍ തെറ്റിദ്ധാരണാപരം: മുസ്തഫ മുണ്ടുപാറ

കോഴിക്കോട്: കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന എസ്.കെ. എസ്.എസ്.എഫ് ജില്ലാ കണ്‍വെന്‍ഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക ള്‍ക്കെതിരെ സമസ്ത നിലപാട് എടുക്കുന്നു വെന്ന വിധത്തില്‍ തന്റെ പേരില്‍ ഒരു ചാനലില്‍ വന്ന വാര്‍ത്ത വസ്തുതാപരമല്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ഒരു പ്രാദേശിക പ്രശ്‌നം ഉദ്ധരിച്ച് രാഘവന്റെയും ടി.സിദ്ധീഖിന്റെയും പേര് പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. സിദ്ധീഖിനും ഇക്കാര്യം ബോധ്യമുള്ളതാണ്. സമസ്തയുടെ പ്രവര്‍ത്തന ങ്ങളുമായി ടി.സിദ്ധീഖ് എല്ലാകാലത്തും സഹകരിച്ചിട്ടുണ്ട്. സമസ്തയുടെ നിലപാട് വ്യക്തമാക്കേണ്ടത് സമസ്തയുടെ കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. 

''ഇസ്തിഗാസ'' കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം സുന്നി-മുജാഹിദ് സംവാദം (റെക്കോർഡ്‌)

കഴിഞ്ഞ ദിവസം മുജാഹിദ് ക്ലാസ്സ്‌ റൂമുമായി ഓണ്‍ലൈനിൽ നടന്ന സംവാദം ഇവിടെ കേൾക്കാം 

വിവാദ കേശം യഥാര്‍ത്ഥമാണെന്ന്‌ വാദിക്കാൻ വിഘടിത നേതാകൾക്ക് ധൈര്യമില്ല; മണ്ണാര്‍ക്കാട്‌ സംവാദ വ്യവസ്ഥയില്‍ നിന്നും വിഘടിതര്‍ നാണംകെട്ട്‌ പിന്മാറി

കാരന്തൂർ മര്കസിലെ കേശം വ്യാജമാണെന്ന് വിഘടിത നേതാക്കൾ തന്നെ വ്യക്തമാക്കുന്ന ചില ക്ലിപ്പുകൾ പുറത്തു വന്നതോടെ, സ്വന്തം വേദികളിൽ നിന്നും  കാന്തപുരം (മുടി വിഭാഗം) മാറ്റി നിര്തപ്പെട്ട ചിലർ, തങ്ങളുടെ മുഖം മിനുക്കാൻ ഒത്തു കൂടിയ 'മണ്ണാർക്കാട് സംവാദ വ്യവസ്ഥ തയ്യാറാക്കൽ' ചടങ്ങിൽ പോലും പ്രസ്തുത മുടി നബി(സ)തങ്ങളുടെതാണെന്ന്‌ ഉറപ്പിച്ചു പറയാന്‍, ധൈര്യമുണ്ടായില്ലെന്നു മാത്രമല്ല,  നിശ്ചയിച്ച സമയം മൂന്നാം കിട പെരുമാറ്റങ്ങളോടെ പൂത്തിയാക്കി ഒടുവിൽ സംവാദത്തിൽ നിന്നും നാണംകെട്ട്‌ പിന്മാറുന്ന രംഗവും ചർച്ച പൊളിക്കാൻ  ൾ ക്കിടയിലെ അനാവശ്യ ഇടപെടലുകളും VEDIO  സഹിതം  കാണാൻ  ഇവിടെ CLICK  ചെയ്യുക..

സമസ്തക്ക് നീതി നിഷേധിക്കുന്ന നടപടിയില്ല - ചെന്നിത്തല

തിരുവനന്തപുരം : സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമക്ക് നീതി നിഷേധിക്കാന്‍ താന്‍ ആളെല്ലെന്ന് കേരള സംസ്ഥാന ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല സമസ്തക്ക് അയച്ച രണ്ടാമത്തെ കത്തില്‍ അറിയിച്ചു. കാന്തപുരം വിഭാഗത്തെ എതിര്‍ക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്ന് ഒരു പ്രസംഗത്തിനിടെ ചെന്നിത്തല നടത്തിയ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി എസ്.വൈ.എസ് രംഗത്തു വന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ ഖേദ പ്രകടനം.
കാരന്തൂര്‍ മര്‍ക്കസില്‍ താന്‍ നടത്തിയ പ്രഭാഷണത്തിലെ പരാമര്‍ശങ്ങള്‍ സമസ്തയെ വേദനിപ്പിച്ചത് ഖേദകരമാണ്. ഏതെങ്കിലും സംഘടനകളോട് പക്ഷാപാതപരമായ സമീപനം സ്വീകരിക്കുകയോ, അഭിപ്രായ വിത്യാസത്തില്‍ കക്ഷിചേരുകയോ ചെയ്യാനില്ല.

സമസ്തക്ക് നീതി നിഷേധിക്കുന്ന ഒരു സമീപ്പനവും തന്റെ ഭാഗത്ത് നിന്നോ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നോ ഉണ്ടാവില്ലെന്നും ടി.എം ബാപ്പു മുസ്ലിയാരുടെ പേരില്‍ സമസ്തക്ക് അയച്ച കത്തില്‍ ചെന്നിത്തല അറിയിച്ചു.
ചെന്നിത്തലയുടെ പ്രസംഗം വിവാധമായ പശ്ചാതലത്തില്‍ 
നേരത്തെ പ്രസ്തുത പ്രസംഗത്തില്‍ പ്രതിഷേധിച്ചും അതൃപ്തി രേഖപ്പെടുത്തിയും സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, കെ.പി.സി.സി പ്രസിഡണ്ട്, യു.ഡി.എഫ് കണ്‍വീനര്‍ എന്നിവര്‍ക്കയച്ച കത്തിനു ചെന്നിത്തല നല്‍കിയ മറുപടിയില്‍ തൃപ്തരല്ലെന്ന എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിന്റെ നിലപാട് മൂലം ആഭ്യന്തര മന്ത്രി വീണ്ടും വിശദീകരണക്കുറിപ്പ് അയക്കുകയായിരുന്നു.

ഒഡിഷയിൽ പ്രവാചക ചിത്രം പ്രസിദ്ധീകരിച്ചു: പത്രമോഫിസിനു നേരെ ആക്രമണം

ഭുവനേശ്വര്‍: പ്രവാചക ചിത്രം പ്രസിദ്ധീകരിച്ചതിന് ഒഡിഷയിലെ മുന്‍നിര പ്രാദേശിക പത്രത്തിന്‍െറ ലേഖകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിയ ദിനപത്രം ‘സമാജി’ന്‍െറ ലേഖകനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് സബ് എഡിറ്റര്‍ ജിതേന്ദ്രപ്രസാദ് ദാസിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് അറസ്റ്റെന്ന് കട്ടക്ക് ഡി വൈ എസ് പി പ്രവീണ്‍ കുമാര്‍ അറിയിച്ചു.
പത്രത്തിന്‍െറ നടപടിയില്‍ രോഷാകുലരായ ജനങ്ങള്‍ ചൊവ്വാഴ്ച പത്രത്തിന്‍െറ രണ്ട് ബ്രാഞ്ച് ഓഫിസുകള്‍ തകര്‍ത്തു. നബിദിനത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ചിത്രം പ്രസിദ്ധീകരിച്ചത്. ഇതത്തേുടര്‍ന്ന്, കട്ടക്കിലെ പത്രത്തിന്‍െറ പ്രധാന ഓഫിസിനു പുറത്തും ബലാസോര്‍, റൂര്‍കേല എന്നിവിടങ്ങളിലും വലിയ പ്രതിഷേധമുണ്ടായി. ബ്രാഞ്ച് ഓഫിസുകള്‍ക്കുമുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. ബ്രാഞ്ചുകളിലെ കമ്പ്യൂട്ടറുകളും പ്രിന്‍റിങ് യന്ത്രങ്ങളും ജനം തകര്‍ത്തു.- സി.എച്ച്.ആർ 

വടക്കുംകരയിൽ RSS-BJP സംഘം നബിദിനാഘോഷ കൊടിത്തോരണങ്ങള്‍ നശിപ്പിച്ചതായി ആരോപണം

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂര്‍ വടക്കുംകര മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിയുടെ നബിദിനാഘോഷം അലങ്കോലപ്പെടുത്തി ആര്‍.എസ്‌.എസ്‌–ബി.ജെ.പി സംഘം മേഖലയില്‍ വര്‍ഗീയ സംഘര്‍ഷത്തിന്‌ ശ്രമിക്കുന്നതായി ആരോപണം. ഇന്നത്തെ ഒരു ദിന പത്രമാണ്‌ ഈ വാർത്ത‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വാർത്ത‍ ഇങ്ങിനെ: 
നബിദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി വെള്ളങ്ങല്ലൂര്‍ വര്‍ക്ക്‌ ഷോപ്പ്‌ ജങ്‌ഷനില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും കൊടി തോരണങ്ങളും ആര്‍.എസ്‌.എസ്‌–ബി.ജെ.പി സംഘം തകര്‍ത്തു. 
വെള്ളാങ്ങല്ലൂര്‍ വടക്കുംകര മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിയുടെയും നബിദിന ആഘോഷ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കെട്ടിയ ബാനര്‍, ഫ്‌ളക്‌സ്‌, കൊടിതോരണങ്ങള്‍ എന്നിവയാണ്‌ നശിപ്പിച്ചിട്ടുള്ളത്‌. ആഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കൊടിക്കാലില്‍ ആര്‍.എസ്‌.എസ്‌ എന്നും എഴുതി വച്ചിട്ടുണ്‌ട്‌. 
ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നേ ബി.ജെ.പി പ്രവര്‍ത്തകര്‍ വര്‍ഗീയ സംഘര്‍ഷത്തിന്‌ ശ്രമം ആരംഭിച്ചിരുന്നു. നബിദിനാശംസകള്‍ അര്‍പിച്ച്‌ ബോര്‍ഡ്‌ സ്ഥാപിച്ചതിനെതിരേ ഭീഷണി ഉയര്‍ത്തിയായിരുന്നു ആദ്യം സംഘര്‍ഷത്തിന്‌ ശ്രമിച്ചത്‌. 
നടവരമ്പ്‌ സ്‌കൂളില്‍ പടിക്കുന്ന വിദ്യാര്‍ഥിയെ ആര്‍.എസ്‌.എസ്‌ സംഘം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥിയുടെ പഠനത്തെ ബാധിക്കുമെന്ന്‌ ഭയന്ന രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നില്ല. ഇതേ സംഘമാണ്‌ ബോര്‍ഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചതെന്ന്‌ നാട്ടുകാര്‍ പറയുന്നു. പ്രതികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ മഹല്ല്‌ കമ്മിറ്റി ഇരിങ്ങാലക്കുട സി.ഐ, എസ്‌.ഐ എന്നിവര്‍ക്ക്‌ പരാതി നല്‍കി. പോലിസ്‌ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച്‌ വെള്ളാങ്ങല്ലൂര്‍ മഹല്ല്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. 
ഗ്ലാമര്‍ പമ്പ്‌ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം വര്‍ക്ക്‌ ഷോപ്പ്‌ ജങ്‌ഷനില്‍ സമാപിച്ചു. നൂറുകണക്കിന്‌ പേര്‍ പങ്കെടുത്ത പ്രകടനത്തിന്‌ മഹല്ല്‌ പ്രസിഡന്റ്‌ അബ്ദുല്‍ ഹാജി, വൈസ്‌ പ്രസിഡന്റ്‌ ബഷീര്‍ ടി എ, മുസ്‌്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഷംസുദ്ദീന്‍ ഹാജി, മുസ്‌്‌ലിംയുവജന സംഘം പ്രസിഡന്റ്‌ ഷെജീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
- സി.എച്ച്.ആർ 

നബിദിനാഘോഷത്തിലെ പട്ടാളവേഷം. കാസര്‍കോട്‌ സംഭവം സംയുക്ത ജമാ അത്തിനെ ധിക്കരിച്ചാണെന്ന്‌ വെളിപ്പെടുത്തല്‍

കാസര്‍കോട്: നബിദിനത്തിന്റെ ഭാഗമായി  കാസര്ഗോഡ് നടന്ന ഘോഷയാത്രയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാ അത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ഒരു പറ്റം യുവാക്കള്‍ പട്ടാള വേഷത്തില്‍ പങ്കെടുത്തെന് ബന്ധപ്പെട്ടവര്‍ www.skssfnews.com നെ അറിയിച്ചു. 
കഴിഞ്ഞ ദിവസം അണങ്കൂരും കാഞ്ഞങ്ങാടിനടുത്തുള്ള ആറങ്ങാടിയിലുമാണ്  പട്ടാള വേഷം ധരിച്ചെത്തിയ ചിലർ നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുതിട്ടുണ്ട്. 
ഇന്ത്യന്‍ സൈനികര്‍ ധരിക്കുന്ന ജംഗിള്‍ കാമൂഫ്‌ലാഷ് യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്. സൈനിക വേഷം ദുരുപയോഗം ചെയ്തു എന്ന് പേരിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 140-ാം വകുപ്പ് പ്രകാരമാണ് കേസ്.
അണങ്കൂരിലും ആറങ്ങാടിയിലും ആയി കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി ബൈക്ക് റാലി നടത്തിയതിന്റെ പേരിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് 2012 ല്‍ നടന്ന നബിദിന റാലിയും പട്ടാള വേഷത്തിന്റെ പേരില്‍ വിവാദമായിരുന്നു.

മുജാഹിദുകള്‍ ചോദ്യങ്ങളുമായെത്തി...ഒടുവില്‍ കുപ്രചരണങ്ങളും...പിന്‍വലിക്കലും... സുന്നി പണ്‌ഢിതര്‍ക്കു മുമ്പില്‍ അടിപതറിയ നന്തി ആദര്‍ശ മുഖാമുഖം (RECORD)

കഴിഞ്ഞ ദിവസം നന്തിയില്‍ നടന്ന സുന്നി ആദര്‍ശ മുഖാമുഖത്തില്‍ നടന്ന വിഷയാവതരണങ്ങളും ചോദ്യോത്തരങ്ങളും പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക
(കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ടി.വി തല്‍സമയ സംപ്രേഷണത്തില്‍ നിന്ന്‌)

കാന്തപുരത്തിന്റെ കയ്യില്‍ നിന്നും സനദ്‌ സ്വീകരിക്കാന്‍ ബിരുദധാരികള്‍ തയ്യാറായില്ല. വെല്ലൂര്‍ ബാഖിയാത്തിലും കാന്തപുരം 'മുഖം കെട്ടു'

കണ്ണിയത്ത് ഉസ്താദിന്റെ പ്രാര്‍ത്ഥനയുടെ 'സില്‍വര്‍ജൂബിലി'യില്‍ 
കാന്തപുരത്തിന് ദയനീയമായ ഒരു 'ഗോള്‍ഡന്‍ ജൂബിലി'

വിഘടിത 'കുഞ്ഞാടുകൽ'
പ്രചരിപ്പിച്ചിരുന്ന facebook
 പോസ്റ്റുകളിലൊന്ന് 
ചെന്നൈ: ഗൌരവമേറിയ പ്രവാചക നിന്ദയും ആത്മീയ ചൂഷണവും തുടരുന്ന കാന്തപുരത്തിന്റെ കയ്യില്‍ നിന്നും തങ്ങള്‍, സനദ്‌ സ്വീകരിക്കില്ലെന്ന ബിരുദധാരികളുടെ  ഐക്യകണ്‌ഠേനയുള്ള  തീരുമാനത്തിനു മുന്നില് സ്ഥാപന ഭാരവാഹികള്‍ക്ക്‌ മുട്ടു കുത്തേണ്ടി വന്നു. 
!?
എന്നാല്‍ മുഖം രക്ഷിക്കാനായി, ഒടുവിൽ  "സനദ്‌ ദാന ചടങ്ങ് കാന്തപുരത്തിന്റെ അദ്ധ്യക്ഷതയില്‍ നടക്കട്ടെ " എന്ന ചില വിഘടിത നേതാക്കളുടെ  ഒത്തു തീര്‍പ്പും ബിരുദധാരികള്‍ തള്ളി., തങ്ങളുടെ പഠന–പ്രബോധന ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തത്തില്‍, നഗ്നമായ പ്രവാചക നിന്ദ തുടരുന്ന ഒരു വ്യക്തിയുടെ സാന്നിധ്യം പോലും ഞങ്ങളാഗ്രഹിക്കുന്നില്ലെന്നറിയിച്ചതോടെ, ഒടുവില്‍ കാന്തപുരം സ്ഥാപനത്തിലെത്തുന്നത്തിന്റെ  തലേദിവസം തന്നെ സനദ്‌ ദാനം നിര്‍വ്വഹിക്കേണ്ടി വന്നു. 
കഴിഞ്ഞ ദിവസം 150 ആം വാര്‍ഷിക സമ്മേളനവും സനദ്‌ ദാനവും നടന്ന പ്രമുഖ സ്ഥാപനമായ  വെല്ലൂര്‍ ബാഖിയാത്തിലാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. 
അതേ സമയം മുന്‍കൂട്ടി അറിയിച്ച ദിവസം തന്നെ , ട്രയിനില്‍ എ.സി കമ്പാര്‍ട്ടുമെന്റില്‍'പരിചാര'സമേതമെത്തിയ കാന്തപുരത്തെ സ്റ്റേഷനില്‍ സ്വീകരിക്കാന്‍ പോലും ആരും ഇല്ലാതായതോടെ, കൂടെ വന്നവരെ കൊണ്ടുതന്നെ 'റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണ' മൊരുക്കി ശൈഖുന