അബുദാബി: മത, ഭൗതീക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് വേണ്ടി ത്യാഗപൂര്‍ണ്ണ മായ ജീവിതം നയിച്ച് വിജ്ഞാന ഗോപുരങ്ങള്‍ സമൂഹത്തിനു സമര്‍പ്പിച്ചുകൊണ്ട് നമ്മോട്` വിടപറഞ്ഞ മഹാപണ്ഡിതനായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും മംഗലാപുരം സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹൂം.ഖാസി സി.എം അബ്ദുള്ള മൗലവിയെന്ന് പ്രമുഖ പ്രഭാഷകനും അബുദാബി ബ്രിട്ടീഷ് സ്കൂളിലെ ഇസ്ലാമിക് വിഭാഗം മേധാവിയുമായ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട് പ്രസ്താവിച്ചു. അബുദാ ബി-കാസറഗോഡ് ജില്ലാ എസ്..കെ.എസ്.എസ്.എഫിന്റെയും മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് അബുദാബി കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വെറുതെയിരിക്കാന്‍ തീരെ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം വിവരശേഖരത്തില്‍ എന്നും താത്പര്യം കാണിച്ച വ്യക്തിയായിരുന്നു. ഉത്തര മലബാറിന്റെ വൈച്ഞാനീക മുന്നേറ്റത്തിന് കുതിപ്പേകുന്നതില്‍ സഹായിച്ച എം.ഐ.സി, ജാമിഅ: സഅദിയ്യ: അറബിയ്യ: എന്നീ രണ്ടു വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ശില്പിയായ അദ്ദേഹം വിശ്രമം എന്തെന്നറിയാത്ത കര്‍മ്മനിരതനായ പ്രവര്‍ത്തകനായിരുന്നു. താന്‍ അക്ഷീണം പ്രയതിനിച്ചു നട്ടുവളര്‍ത്തിയുണ്ടാക്കിയ സഅദിയ്യ: അറബിക് കോളേജ് അന്യാതീനപ്പെട്ടുപോയപ്പോള്‍ അതിന്റെ വീണ്ടെടുപ്പിനു വേണ്ടി നിയമപോരാട്ടം നടത്തണമെന്ന അഭ്യൂത കാംക്ഷികളുടെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥനകളെ സ്നേഹപൂര്‍വ്വം മാറ്റിവെച്ച അദ്ദേഹം ഒരു ബലപ്രയോഗത്തിന് മുതിരാതെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്തുന്നതിനുവേണ്ടി സമാധാനത്തോടെ പ്രവര്‍ത്തിക്കാനായിരുന്നു താത്പര്യപ്പെട്ടത്. മത-ഭൗതീക സമന്വയ പഠനം എന്ന ആശയം കേരളത്തില്‍ ആദ്യമായി അവതരിപ്പി ച്ച് അത് യാഥാര്‍ത്ഥ്യമാക്കുനതിനു വേണ്ടി മുന്നോട്ട് വന്നതും സി.എം ഉസ്താദ് ആയിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ചെമ്മാട് ദാറുല്‍ ഹുദയൊക്കെ സ്ഥാപിതമാവുന്നത്. '- അദ്ദേഹം പറഞ്ഞു. ഉസ്താദിന്റെ കഠിനശ്രമത്താല്‍ ഇന്ന് ചട്ടഞ്ചാലിലെ മഹിനാബാദ് ക്യംപസിലും ഉദുമയിലുമായി പന്തലിച്ചു കിടക്കുന്ന ഉന്നത മത, ഭൌതീക വിദ്യാഭ്യാസ സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ലെക്സിന്റെ ഉയര്‍ച്ചയില്‍ പങ്കാളികളാവാന്‍ ഏവരും തയ്യാറാ വണമെന്നും ഉസ്താദിനോടുള്ള സ്നേഹം ആ സ്ഥാപനത്തിന്റെ ഉന്നതി ലക്‌ഷ്യംവെച്ചു കൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനങ്ങള്‍ തട്ടിയെടുക്കുക, പള്ളി തങ്ങളുടെ പേരിലാക്കുക,മദ്രസകള്‍ ഞങളുടെ പേരിലാവണം അങ്ങിനെയോക്കെയുള്ള ദുര്‍വാശിയുള്ള ഒരു കൂട്ടര്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നു ണ്ട്. ഇവര്‍ എങ്ങിനെയാണ് അല്ലാഹുവിന്റെ മുന്‍പില്‍ ഉത്തരം പറയുക എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. സി.എം ഉസ്താദിന്റെ കൂടെയുള്ളപ്പോള്‍ ഉണ്ടായിരുന്ന നിരവധി അനുഭവങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.
മലബാര്‍ ഇസ്ലാമിക് കോംപ്ലെക്സ് അബുദാബി കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ അബ്ദുറഹ്മാന്‍ പൊവ്വലിന്റെ അധ്യക്ഷതയില്‍ എസ്.കെ.എസ്. എസ്.എഫ് അബുദാബി സംസ്ഥാന കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അബുദാബി സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. ജന. സെക്രട്ടറി ഹാരിസ് ബാഖവി കടമേരി, കെ.എം.സി.സി അബുദാബി സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.എ. ഹമീദ് ഹാജി പുതിയങ്ങാടി,സുന്നീ സെന്റര്‍ സെക്രട്ടറി സഅദ് ഫൈസി ഗൂഡല്ലൂര്‍, സി.എം ഉസ്താദിന്റെ മകന്‍ സി.എം മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍ പാരായണം, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് അബുദാബി സുന്നീ സെന്റര്‍ ഉപാദ്ധ്യക്ഷന്‍ പല്ലാര്‍ മുഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പെരിന്തല്‍മണ്ണ, സമീര്‍ അസ്അദി കമ്പാര്‍, അഷ്‌റഫ് ഫൈസി ബെളിഞ്ചം, ഇസ്മായില്‍ ഹുദവി ചെമ്മാട് എന്നിവര്‍ നേത്രത്വം നല്‍കി. മലബാര്‍ ഇസ്ലാമിക് കോംപ്ലെക്സ് അബുദാബി കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ഹാജി കീഴൂര്‍,അബുദാബി-കാസറഗോഡ് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് പി.കെ. അഹ്മദ്, ട്രഷറര്‍ അഷ്‌റഫ് കീഴൂര്‍, എസ്.കെ.എസ്.എസ്.എഫ് അബുദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റി ആക്ടി. പ്രസിഡണ്ട് അബ്ദുല്‍ അസീസ് കീഴൂര്‍, ട്രഷറര്‍ സകരിയ്യ അയ്യന്‍കോല്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സി.എച്ച് മുഹമ്മദ് ഷമീര്‍ മാസ്റ്റര്‍ പരപ്പ സ്വാഗതവും എം.ഐ.സി അബുദാബി കമ്മിറ്റി ജനറല്‍ സെക്രട്ടറി നൌഷാദ് മിഅ്റാജ് നന്ദിയും പറഞ്ഞു.