പാണക്കാട് കുടുംബം പകര്‍ന്ന പാഠങ്ങള്‍ സുമനസ്സുകള്‍ക്കെന്നുംസ്വീകാര്യമെന്നും നേതാക്കൾ
മനാമ: മത ജാതി രാഷ്‌ട്രീയ വ്യത്യാസമന്യെ സര്‍വ്വരാലും ആദരിക്കപ്പെടുന്ന പാണക്കാട് കുടുംബത്തെ രാഷ്‌ട്രീയ പ്രസ്‌താവനാ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ശ്രമം പ്രതിഷേധാര്‍ഹമാണെന്നും, അദ്ധേഹത്തിന്റെ പ്രസ്‌താവന സ്വന്തം പദവിക്ക് നിരക്കാത്തതും തരം താഴ്‌ന്നതുമായെന്നും സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകം പത്രക്കുറിപ്പില്‍ അറിയിച്ചു.
ഭാരതത്തിന് തന്നെ തുല്ല്യതയില്ലാത്ത മാതൃകയാകുന്ന വിധം കേരളത്തെ മതപരമായും രാഷ്‌ട്രീയമായും സൌഹൃദത്തിന്റെയും സഹിഷ്‌ണുതയുടെയും കേന്ദ്രമാക്കി മാറ്റുന്നതില്‍ അനിഷേധ്യമായ പങ്ക് വഹിച്ച പാണക്കാട് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം മനുഷ്യ സ്‌നേഹികള്‍ പൊറുക്കില്ല.
കലുഷിത സാഹചര്യങ്ങളില്‍ പോലും പാണക്കാട് കുടുംബം പകര്‍ന്ന സമാധാനത്തിന്റെയും സഹിഷ്‌ണുതയുടെയും ഐക്യത്തിന്റെയും നല്ല പാഠങ്ങള്‍ സുമനസ്സുകള്‍ക്കെന്നും സ്വീകാര്യമാണെന്നും കാലാന്തരത്തില്‍ അവയുള്‍ക്കൊള്ളാന്‍ മത ജാതി വര്‍ഗ്ഗ രാഷ്‌ട്രീയ വ്യത്യാസമന്യെ എല്ലാവരും തയ്യാറായിട്ടുണ്ടെന്നും ബഹ്‌റൈന്‍ സമസ്‌ത ആക്‌ടിംഗ് പ്രസി. അത്തിപ്പറ്റ സൈതലവി മുസ്ലിയാര്‍, ജന.സെക്ര. എസ്.എം.അബ്‌ദുല്‍വാഹിദ്, ട്രഷറര്‍ വി.കെ.കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ ഒപ്പുവെച്ച പത്രക്കുറിപ്പില്‍ നേതാക്കള്‍ തുടര്‍ന്നു.
അനിഷേധ്യ നേതൃത്വം |