മനുഷ്യന്‍ ജൈവലോകത്തിന്‍റെ ഭാഗം : മുഹമ്മദ് ഫൈസി ഓണമ്പിള്ളി

തൃശൂര്‍ : ജീവികളുടെ ആവാസ വ്യവസ്ഥകളെയും, ഭൂമിയുടെ സന്തുലിതാവസ്ഥയെയും തകര്‍ക്കുന്ന ദുരമൂത്ത മനുഷ്യ കരങ്ങളുടെ ചെയ്തികള്‍ ജീവന്റെ നിലനില്പ് മാത്രമല്ല, പ്രപഞ്ചത്തിന്റെ ആസന്ന മൃതിയാണ് സമ്മാനിക്കുക എന്നും, മനുഷ്യന്‍ ജൈവലോകത്തിന്റെ ഭാഗമായതുകൊണ്ടു തന്നെ പ്രകൃതിയോടും പരിസ്ഥിതിയോടും കരുണകാണിക്കുന്ന പാരസ്പര്യം മനുഷ്യനുണ്ടാകേണ്ടതുണ്ടെന്നും ആത്മീയമായ തകര്‍ച്ചയും പ്രകൃതിയുടെ തകര്‍ച്ചയും വലിയ ദുരന്തങ്ങളാണ് ലോകത്തിന് സമ്മാനിക്കുന്നതെന്നും SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി ഓണമ്പിള്ളി പറഞ്ഞു.
SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതി നിലനില്പിന്റെ ജീവതാളം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി സി..റഷീദ് ഉദ്ഘാടനം ചെയ്തു. SKSSF സംസ്ഥാന കൗണ്‍സിലര്‍ ബഷീര്‍ ഫൈസി ദേശമംഗലം അദ്ധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഡി.എഫ്.. എം.. വര്‍ഗീസ് ഐ.എഫ്.എസ്., തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡണ്ട് ജോയ് മണ്ണൂര്‍, ഷഹീര്‍ ദേശമംഗലം, അബു ഹാജി ആറ്റൂര്‍, സി..ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. SKSSF തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കെ.കെ.എം. ഇബ്രാഹിം ഫൈസി സ്വാഗതവും SKSSF തൃശൂര്‍ ജില്ലാ സെക്രട്ടറി സയ്യിദ് ഷാഹിദ് തങ്ങള്‍ നന്ദിയും പറഞ്ഞു.