ക്ലസ്റ്ററുകളിൽ ഏപ്രില്‍ 15നകവും മേഖലകളിൽ ഏപ്രില്‍ 30നകവും സര്‍ഗലയം നടക്കും

ശാഖാതല മല്‍സരങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പൂര്‍ത്തിയായി. 180 ക്ലസ്റ്ററുകളിലും ഏപ്രില്‍ 15നകവും 35 മേഖലകളിലും ഏപ്രില്‍ 30നകവും പൂര്‍ത്തിയാവും.

മെയ് ഒന്നിന് കൊണേ്ടാട്ടി ഏരിയ സര്‍ഗലയം മുണ്ടക്കുളം ശംസുല്‍ ഉലമ ഇസ്ലാമിക് കോംപ്ലക്സിലും മെയ് നാലിന് മലപ്പുറം ഏരിയ സര്‍ഗലയം വള്ളുവമ്പ്രം ഹൈസ്കൂളിലും പെരിന്തല്‍മണ്ണ ഏരിയ സര്‍ഗലയം പനങ്ങാങ്ങര മദ്റസയിലും മെയ് 3, 4 തിയ്യതികളില്‍ നിലമ്പൂര്‍ ഏരിയ സര്‍ഗലയം നിലമ്പൂര്‍ മര്‍ക്കസിലും മെയ് 4, 5 തിയ്യതികളില്‍ തിരൂരങ്ങാടി ഏരിയ സര്‍ഗലയം ഉള്ളണം ലത്വീഫിയ്യ മദ്റസയിലും മെയ് 5ന് കുറ്റിപ്പുറം ഏരിയ സര്‍ഗലയം കാരത്തൂര് മര്‍ക്കസിലും തിരൂര്‍ ഏരിയ സര്‍ഗലയം താനാളൂര്‍ ബയാനുല്‍ ഹുദാ മദ്റസയിലും കോട്ടക്കല്‍ ഏരിയ സര്‍ഗലയം പുതുപ്പറമ്പ് ബയാനുല്‍ ഇസ്ലാം മദ്റസയിലും നടക്കും.