മദ്‌റസാ മധ്യവേനല്‍ അവധി ഏപ്രില്‍ 27 മുതല്‍
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹകസമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പി.കെ.പി. അബ്ദുസ്സലാം മൗലവി സ്വാഗതം പറഞ്ഞു. കാസറഗോഡ് ജില്ല പൂക്കട്ട ബദ്‌റുല്‍ ഹുദാ മദ്‌റസ, കണ്ണൂര്‍ ജില്ല ഐ.എം.എസ്. ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ, കോഴിക്കോട് ജില്ല വടകര ജൂബിലികുളം മസ്ജിദ് മദ്‌റസ, കുഞ്ഞിപ്പള്ളി എസ്.എം.ഐ.ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ, മലപ്പുറം ജില്ല അരക്കുപറമ്പ് മരുതമ്പാറ റൗളത്തുല്‍ ഉലൂം മദ്‌റസ, പാലക്കാട് ജില്ല ചള്ളപാത നൂറുല്‍ ഹിദായ മദ്‌റസ എന്നീ ആറ് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9255 ആയി ഉയര്‍ന്നു.
കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി മുക്കം, എം.പി.എം.ഹസ്സന്‍ ശരീഫ് കുരിക്കള്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, എം.എം.മുഹ്‌യിദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു. ഈ അദ്ധ്യായന വര്‍ഷം മദ്‌റസകള്‍ക്കുള്ള മധ്യവേനല്‍ അവധി 2013 ഏപ്രില്‍ 27 മുതല്‍ മെയ് 5 കൂടിയ ദിവസങ്ങളില്‍ നല്‍കാന്‍ നിര്‍വ്വാഹകസമിതി തീരുമാനിച്ചു.