കല്‍പ്പറ്റ
: മഹല്ലുകളില്‍
കുഴപ്പങ്ങളുണ്ടാക്കി അനൈക്യം
സൃഷ്ടിക്കാനുള്ള ശ്രമം
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും,
പടിഞ്ഞാറത്തറ
പേരാലില്‍ ബോധപൂര്‍വ്വമായ
പ്രശ്നങ്ങള്‍ സൃഷ്ടക്കാനുള്ള
വിഘടിത വിഭാഗത്തിന്റെ നീക്കം
അപലപനീയമാണെന്നും SYS
ജില്ലാ കമ്മിറ്റി
അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍
ഏറെ ആദരവ് പിടിച്ചു പറ്റിയ
മഹത് വ്യക്തികള്‍ക്കെതിരെ
അഴിച്ച് വിടുന്ന കുപ്രചരണങ്ങള്‍
പൊതുസമൂഹം അര്‍ഹിക്കുന്ന
അവജ്ഞയോടെ തള്ളിക്കളയുമെന്നും,
സമുദായം അനവധി
വെല്ലുവിളികള്‍ നേരിടുന്ന
കാലത്ത് യോജിപ്പിന്റെ മേഖലകള്‍
കണ്ടെത്തുന്നതിന് പകരം
ഛിദ്രതയുണ്ടാക്കുന്ന ഇത്തരം
ശ്രമങ്ങളില്‍ നിന്നും
ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും
യോഗം ആവശ്യപ്പെട്ടു.
സി പി ഹാരിസ്
ബാഖവി അദ്ധ്യക്ഷത വഹിച്ചു.
സി.ശംസുദ്ദീന്‍
റഹ്മാനി, വി
സി മൂസ മാസ്റ്റര്‍,
അബ്ദുറഹ്മാന്
തലപ്പുഴ, എടപ്പാറ
കുഞ്ഞമ്മദ്, എം
സി ഉമര്‍ മൗലവി, ഇ
പി മുഹമ്മദലി, എ
കെ മുഹമ്മദ് ദാരിമി,
ഖാലിദ് ഫൈസി,
സംസാരിച്ചു.
പി സുബാര്‍
സ്വാഗതവും കെ എ നാസര്‍ മൗലവി
നന്ദിയും പറഞ്ഞു.